Amazon: സിനിമനിർമ്മാണ രംഗത്തേക്ക് ആമസോണ്‍, ആദ്യ ചിത്രമായ രാംസേതുവില്‍ നായകനായി അക്ഷയ് കുമാര്‍

Amazon Prime Videoയുടെ പുതിയ  പുതിയ ചുവടുവയ്പ്പ്....

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 08:19 PM IST
  • സിനിമ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ആമസോൺ പ്രൈം വീഡിയോ.
  • ആമസോണിന്‍റെ ആദ്യ ആദ്യ നിർമാണ സംരംഭമായ 'രാം സേതു'വില്‍ അക്ഷയ് കുമാർ ആണ് നായകന്‍..
Amazon: സിനിമനിർമ്മാണ രംഗത്തേക്ക്  ആമസോണ്‍,  ആദ്യ ചിത്രമായ രാംസേതുവില്‍  നായകനായി  അക്ഷയ് കുമാര്‍

Amazon Prime Videoയുടെ പുതിയ  പുതിയ ചുവടുവയ്പ്പ്....

സിനിമ നിർമാണ രംഗത്തേക്ക് കടക്കുകയാണ് ആമസോൺ പ്രൈം വീഡിയോ.  (Amazon) ആമസോണിന്‍റെ ആദ്യ ആദ്യ നിർമാണ സംരംഭമായ    'രാം സേതു'വില്‍  അക്ഷയ് കുമാർ   (Akshay Kumar) ആണ് നായകന്‍.. 

കുമാർ കാപേയുടെ ​ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്റിനും ലൈക പ്രൊഡക്ഷൻസിനുമൊപ്പം  സഹനിർമ്മാതാവാണ് ആമസോൺ പ്രൈം വിഡിയോ.

അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാക്കലിൻ ഫെർണാണ്ടസ്, നുസ്റത്ത് ഭറൂച്ച തുടങ്ങിയവരും അക്ഷയ് കുമാറിനൊപ്പം ചിത്രത്തിൽ വേഷമിടും.

രാമായണത്തിലെ രാം സേതു കഥയെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്.  പുരാവസ്തു​ഗവേഷകനെയാണ്  അക്ഷയ്  ഈ ചിത്രത്തിൽ  അവതരിപ്പിക്കുക. സിനിമയുടെ ചിത്രീകരണം മാർച്ച് 18ന് അയോധ്യയിൽ ആരംഭിക്കും. ചിത്രത്തിന്‍റെ  ഫസ്റ്റ് ലുക്ക് കഴിഞ്ഞ  ദീപാവലിക്ക് അക്ഷയ് കുമാര്‍ പുറത്ത് വിട്ടിരുന്നു. ശ്രീരാമന്‍റെ  പശ്ചാത്തലത്തില്‍ കഴുത്തില്‍ കാവി ഷാള്‍ ചുറ്റി നടന്നുവരുന്ന യുവാവായിരുന്നു  ചിത്രത്തില്‍.

Also read:  പൃഥ്വിരാജും ജോജു ജോർജും ഒന്നിക്കുന്ന സ്റ്റാർ ഏപ്രിൽ 9ന് തീയേറ്ററുകളിലേത്തും; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു

ഇന്ത്യന്‍ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്ന ഒരു സിനിമയുമായി സഹകരിച്ച് സിനിമ സഹനിര്‍മ്മാണത്തിലേക്ക് കടക്കുന്നതില്‍  തങ്ങള്‍ സന്തുഷ്ടരാണ് എന്ന് വാർത്താകുറിപ്പിലൂടെ പ്രൈം വിഡിയോ അറിയിച്ചു.

ചിത്രം തീയേറ്ററിലും ആമസോൺ പ്രൈമിലുമായി റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News