തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ ചോദ്യം ചെയ്യാനിരിക്കെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിൽ കാവ്യമാധവനെ ചോദ്യം ചെയ്യുമെന്നും മാഡത്തെ ഉടൻ അറിയാമെന്നും ബാലചന്ദ്രകുമാർ സീ മലയാളം ന്യൂസിനോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കോടതിയിൽ നിന്ന് വിവരങ്ങള്‍ ചോർത്തിയ ആളെ സംബന്ധിച്ചും പോലീസിന് വിവരവും തെളവും ലഭിച്ചിട്ടുണ്ട് - ബാലചന്ദ്രകുമാർ പറഞ്ഞു.
പോലീസ് ഇപ്പോള്‍ നടത്തുന്നത് റിവേഴ്സ് എൻക്വയറിയാണ്. ദിലീപിനെ കുടുക്കാനുള്ള നിരവധി തെളിവുകൾ അവർക്ക് ലഭിച്ചു കഴിഞ്ഞു. ഈ കേസില്‍ ഉള്‍പെട്ടിട്ടുള്ളവർ തമ്മില്‍ കൈമാറിയ ഫോൺ സന്ദേശങ്ങളും പോലീസിന്‍റെ പക്കലുണ്ട്. ഒരാൾ ഇരുപതിനായിരത്തോളം മെസേജുകളാണ് അയച്ചിട്ടുള്ളത്. ഇത് ഒന്നോന്നായി പരിശോധിക്കാനും അതിന്റെ ശാസ്ത്രിയ വശങ്ങൾ തെളിയ്ക്കാനും സമയം എടുക്കും. അതിനാൽ കേസ് അന്വേഷണം അടുത്തമാസം അവസാനിക്കാൻ സാധ്യതയില്ലെന്നും, നീണ്ടു പോകുമെന്നും എന്റെ അറിവ്.
കേസുമായി ബന്ധപ്പെട്ട വിചാരണ കോടതി രേഖകൾ നശിപ്പിക്കാനുള്ള നീക്കങ്ങൾ പ്രതികളുടെ ഭാഗത്തുനിന്നും ഉണ്ടായി. ആ രേഖകളാണ് പോലീസ് ഇപ്പോൾ കണ്ടെടുത്തത്. കോടതി വിവരങ്ങള്‍ ചോർത്തിയത് വേണ്ടപ്പെട്ട ആൾ ആയത് കൊണ്ടാകാം പോലീസ് വിവരങ്ങൾ പുറത്തുവിടാൻ മടിക്കുന്നത്.വരും ദിവസങ്ങളില്‍ അതും പുറത്തുവരും.
ഈ കേസിൽ സൈബര് വിദഗ്ധൻ സായി ശങ്കർ വിവാദ ദൃശ്യങ്ങളടങ്ങിയ ഫോണ്‍ ഫയലുകൾ കോപ്പി ചെയ്തിരുന്നു. ദിലീപിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നതിനായിട്ടായിരുന്നു ഈ നീക്കമെന്നു പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ നാളെ ചോദ്യം ചെയ്യും. അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസിന്റെ നേതൃത്വത്തിൽ തുടരന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ നിരത്തിയായിരിക്കും ചോദ്യം ചെയ്യൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.