Cobra Movie Review: അടിപൊളി ഇന്റർവെൽ ട്വിസ്റ്റ്; മിന്നും പ്രകടനവുമായി വിക്രം- കോബ്ര റിവ്യൂ

Cobra Movie Review: പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീര തിരക്കഥയും വിക്രമിന്റെ പേർഫോർമൻസും കൂടി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 09:20 AM IST
  • ചിത്രത്തിൽ എടുത്ത് സൂചിപ്പിക്കേണ്ടത് വിക്രമിന്റെ പ്രകടനം തന്നെയാണ്
  • ട്രെയിലർ കണ്ടതുപോലെയുള്ള പല ഗെറ്റപ്പുകൾ ആദ്യ പകുതിയിൽ തന്നെ ത്രില്ലിംഗ് രീതിയിൽ പ്രേക്ഷകനെ കാണിക്കുന്നുണ്ട്
  • വിക്രമിന്റെ ഇൻട്രോഡക്ഷൻ സീൻ മുതൽ ചിത്രം ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്നുണ്ട്
Cobra Movie Review: അടിപൊളി ഇന്റർവെൽ ട്വിസ്റ്റ്; മിന്നും പ്രകടനവുമായി വിക്രം- കോബ്ര റിവ്യൂ

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത് വിക്രം നായകനായെത്തിയ 'കോബ്ര'യുടെ ആദ്യ പ്രദർശനത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ആരാധകർ ആവേശത്തിലാണ്. പ്രതീക്ഷിച്ചതിനേക്കാൾ ഗംഭീര തിരക്കഥയും വിക്രമിന്റെ പേർഫോർമൻസും കൂടി ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗംഭീര കിളി പറക്കുന്ന ട്വിസ്റ്റ് കൂടി സിനിമ തരുന്നു. ഇതിൽ കൂടുതൽ എന്ത് വേണം ആരാധകർക്ക്. 

എ ആർ റഹ്മാന്റെ മനസ്സ് കുളിർക്കുന്ന ഗാനങ്ങൾ കഥയുടെ ഒഴുക്കിനൊപ്പം തന്നെ സഞ്ചരിക്കുന്നുണ്ട്. ചിത്രത്തിൽ എടുത്ത് സൂചിപ്പിക്കേണ്ടത് വിക്രമിന്റെ പ്രകടനം തന്നെയാണ്. ട്രെയിലർ കണ്ടതുപോലെയുള്ള പല ഗെറ്റപ്പുകൾ ആദ്യ പകുതിയിൽ തന്നെ ത്രില്ലിംഗ് രീതിയിൽ പ്രേക്ഷകനെ കാണിക്കുന്നുണ്ട്. വിക്രമിന്റെ ഇൻട്രോഡക്ഷൻ സീൻ മുതൽ ചിത്രം ത്രില്ലർ സ്വഭാവത്തിലേക്ക് മാറുന്നുണ്ട്. ചിയാൻ ആരാധകർ ആഗ്രഹിച്ചതുപോലെയുള്ള മികച്ച ഇൻട്രോ തന്നെയാണ് സംവിധായകൻ ഒരുക്കിയിരിക്കുന്നത്. ചിത്രം നിരവധി ലൊക്കേഷനിൽ വലിയ കാൻവാസിൽ കഥ പറയുന്നുണ്ട്. നിരവധി കാര്യങ്ങൾ സിനിമയിൽ പരാമർശിക്കുന്നുണ്ട്.

ALSO READ: Cobra Movie : വിക്രമിന്റെ കോബ്രയുടെ ആകെ ദൈര്‍ഘ്യത്തിലും കണക്കിന്റെ വിസ്‌മയം

നിരവധി ലോകേഷൻസ്, നോൺ ലീനിയർ കഥ പറച്ചിൽ, മാത്‌സ് എന്ന സബ്ജക്ട് വച്ചുകൊണ്ട് സുഡോക്കു കളി തുടങ്ങിയ നിരവധി ഓവർ ലോഡ് കാര്യങ്ങൾ ചിത്രം പറയുന്നുണ്ട്. എന്നാൽ അത്രയ്ക്ക് കെട്ടുറപ്പുള്ള തിരക്കഥ ആയതുകൊണ്ട് തന്നെ പ്രേക്ഷകന് മനസ്സിലാകുന്ന രീതിയിൽ കഥ ഒരുക്കിയതിൽ ഗംഭീര കയ്യടി കൊടുക്കേണ്ടി വരും സംവിധായകന്. ആരും ഞെട്ടുന്ന അപ്രതീക്ഷിത ട്വിസ്റ്റ് നൽകിയാണ് സംവിധായകൻ ആദ്യ പകുതി അവസാനിപ്പിക്കുന്നത്. ശ്രീനിഥി ഷെട്ടി, ആനന്ദ് രാജ് തുടങ്ങി ബാക്കിയുള്ള കഥാപാത്രങ്ങളെല്ലാം മികച്ച രീതിയിൽ പ്രകടനം കാഴ്ചവയ്ക്കുമ്പോൾ ഇർഫാൻ പത്താന്റെ കാസ്റ്റിങ് വലിയ പോരായ്മയായി തോന്നാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ചിയാൻ മാജിക്കിനായി രണ്ടാം പകുതിക്ക് കാത്തിരിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News