The Kerala Story Trailer Out: അദാ ശർമ്മ നായികയായി എത്തുന്ന ചിത്രം "ദ കേരള സ്റ്റോറി" മെയ് 5 ന് റിലീസ് ചെയ്യും. ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നടക്കുന്ന ധാര്‍മിക പെൺവാണിഭത്തിന്‍റെ ഞെട്ടിക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നത്.
റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലര്‍ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു. നിങ്ങള്‍ എന്നാണ് IS ല്‍ ചേര്‍ന്നത് എന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് "IS ല്‍ എപ്പോള്‍ ചേര്‍ന്നു എന്നറിയുന്നതിന് മുന്‍പ്, എന്തിന് IS ല്‍ ചേര്‍ന്നു, എങ്ങിനെ ചേര്‍ന്നു എന്നറിയേണ്ടത് ആവശ്യമാണ് സര്‍" എന്നാണ് കഥാപാത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന മറുപടി. തുടര്‍ന്ന് താന്‍ എങ്ങിനെ IS ല്‍ അകപെട്ടു എന്ന് ശാലിനി ഉണ്ണികൃഷ്ണന്‍ (അദാ ശര്‍മ ) വിവരിയ്ക്കുന്നു.
Also Read: Actor Mamukkoya: ചിരിയുടെ സുൽത്താൻ മറഞ്ഞു; നടൻ മാമുക്കോയ അന്തരിച്ചു
ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും പ്രശസ്ത നിർമ്മാതാക്കളിലൊരാളായ വിപുൽ അമൃത്‌ലാൽ ഷായാണ് പ്രേക്ഷകരെ ഞെട്ടിക്കുന്ന മനുഷ്യക്കടത്തിന്‍റെ കഥയുമായി എത്തുന്നത്. സുദീപ്തോ സെൻ ആണ് സംവിധാനം.
Also Read: Acttor Mamukkoya Passed Away: മാമുക്കോയയും കോഴിക്കോടൻ ഭാഷയും; നാല് പതിറ്റാണ്ട് മലയാളിയുടെ മനസിൽ ചേക്കേറിയ ആ ചിരിയും മാഞ്ഞു
ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് "ദ കേരള സ്റ്റോറി". കേരളത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ലക്ഷ്യമിടുന്ന "ദ കേരള സ്റ്റോറി" യുടെ ടീസർ കഴിഞ്ഞ നവംബറില്‍ പുറത്തുവന്നിരുന്നു.
ഇത് പിന്നീട് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു. കേരളത്തിലെ സ്ഥിതിഗതികൾ വിശ്വാസ്യതയുടെ അന്തരീക്ഷത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും വി എസ് അച്യുതാനന്ദനെയും ചലച്ചിത്രകാരൻ സുദീപ്തോ സെൻ തെറ്റായി ചിത്രീകരിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.
സുദീപ്തോ സെന്നും നിർമ്മാതാവ് വിപുൽ അമൃതൽ ഷായും ടീസറിൽ അവതരിപ്പിച്ച വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിക്കുന്ന രേഖകൾ സമർപ്പിക്കണമെന്നും അല്ലാത്തപക്ഷം സിനിമ നിരോധിക്കണം എന്നും ആവശ്യപ്പെട്ട് , ടീസർ പുറത്തിറങ്ങി ദിവസങ്ങൾക്ക് ശേഷം, തമിഴ്‌നാട്ടിലെ ഒരു മാധ്യമപ്രവർത്തകൻ CBFC, കേരള മുഖ്യമന്ത്രിയുടെ ഓഫീസ്, ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം എന്നിവയ്ക്ക് അപേക്ഷ നൽകിയിരുന്നു.
'ദ കേരള സ്റ്റോറി', യുടെ ടീസര്‍ തന്നെ ഹൃദയഭേദകമായിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി (അദാ ശര്‍മ) തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ IS ല്‍ ചേരാന്‍ നിര്‍ബന്ധിതയായി, ഇപ്പോള്‍ ISIS തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു.
ടീസറില്‍ ശാലിനി ഉണ്ണികൃഷ്ണന്‍ തന്‍റെ കഥ പറയുകയാണ്.
ഏറെ സെന്‍സിറ്റീവ് ആയ ഇത്തരം വിഷയങ്ങളില്‍ നിന്ന് ഭൂരിഭാഗം നിര്‍മ്മാതാക്കളും സംവിധായകരും പിന്മാറുമ്പോൾ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ, തന്‍റെ 4 വർഷത്തെ വിപുലവും ആഴത്തിലുള്ളതുമായ ഗവേഷണത്തിലൂടെ ഈ ഭയാനകമായ കഥ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാൻ തീരുമാനിയ്ക്കുകയായിരുന്നു.
സംവിധായകൻ സുദീപ്‌തോ സെൻ സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും സഞ്ചരിച്ച് ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടു. ലഭിച്ച കണ്ടെത്തലില്‍ മനം നൊന്ത അദ്ദേഹം ചിത്രവുമായി മുന്നോട്ടു പോകാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ ആദ്യ ആഖ്യാന യോഗത്തിൽ താന്‍ കരയുകയായിരുന്നുവെന്ന് ഒരിയ്ക്കല്‍ വിപുൽ ഷാ വെളിപ്പെടുത്തിയിരുന്നു.
സമീപകാലത്ത് നടന്ന അന്വേഷണമനുസരിച്ച്, 2009 മുതൽ, കേരളത്തിലും മംഗലാപുരത്തും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചു. അവരിൽ ഭൂരിഭാഗം പെണ്‍കുട്ടികളുടെയും ജീവിതം സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിന്‍റെയും ഹഖാനിയുടേയും ഉയർന്ന സ്വാധീനമുള്ള മറ്റ് പ്രദേശങ്ങളിലാണ് അവസാനിക്കുന്നത്.
തീവ്രവാദ സംഘടനകള്‍ കേരളത്തില്‍ നടത്തുന്ന ധാര്‍മിക പെൺവാണിഭത്തിന്‍റെ പച്ചയായ തുറന്നു കാട്ടലാണ് 'ദ കേരള സ്റ്റോറി'. ചിത്രം മെയ് 5 ന് തിയേറ്ററുകളില്‍ എത്തുന്നു...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...