Wild Elephant Attack: അങ്കണവാടിയും എൽപി സ്കൂളും പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരേ കാട്ടാനയുടെ ആക്രമണം

Wild Elephant Attack In Thiruvananthapuram: ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് സ്കൂളും അങ്കണവാടിയും സ്ഥിതി ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 22, 2025, 09:30 PM IST
  • സ്കൂളിന് സമീപത്തെ തമ്പുരാൻ കാവിൽ ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് ആദിവാസികൾ പറഞ്ഞു
  • വിദ്യാർത്ഥികളുടെ സുരക്ഷയിൽ രക്ഷാകർത്താക്കൾ ഭീതിയിലാണ്
Wild Elephant Attack: അങ്കണവാടിയും എൽപി സ്കൂളും പ്രവർത്തിക്കുന്ന കെട്ടിടത്തിന് നേരേ കാട്ടാനയുടെ ആക്രമണം

തിരുവനന്തപുരം: വിതുരയിൽ സ്കൂളിന് നേരെ കാട്ടാനയുടെ ആക്രമണം. ചുറ്റുമതിൽ തകർത്തു, സ്കൂൾ വളപ്പിലെ തെങ്ങ് പിഴുതെറിയുകയും ചെയ്തു. പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കല്ലാർ ഗവൺമെന്റ് എൽ.പി.എസും അങ്കണവാടിയും പ്രവർത്തിക്കുന്ന സ്ഥലത്താണ് സംഭവം. ഒറ്റയാനാണ് സ്കൂളിന് നേരെ ആക്രമണം നടത്തിയത്. ജില്ലയിലെ പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമായ മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് സ്കൂളും അങ്കണവാടിയും സ്ഥിതി ചെയ്യുന്നത്.

സ്കൂളിന് സമീപത്തെ തമ്പുരാൻ കാവിൽ ആനക്കൂട്ടം തമ്പടിച്ചിരിക്കുകയാണെന്ന് ആദിവാസികൾ പറഞ്ഞു. വിദ്യാർത്ഥികളുടെ സുരക്ഷയിൽ രക്ഷാകർത്താക്കൾ ഭീതിയിലാണ്. വിനോദ സഞ്ചാരികളും ആശങ്കയിലാണ്. കഴിഞ്ഞ ദിവസം തേവിയോട് കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരം വരെ ആനക്കൂട്ടമെത്തിയിരുന്നു. തെങ്ങ്, കവുങ്ങ്, മാവ്, റബർ, വാഴ മുതലായ കൃഷി വിളകൾ പരക്കെ നശിപ്പിച്ചു.

വേങ്കൊല്ല ശാസ്താം നടയിൽ ബാബുവിനെ കാട്ടാന മരത്തിൽ ചുഴറ്റിയടിച്ച് കൊലപ്പെടുത്തിയത് ഒരാഴ്ച മുമ്പാണ്. തലത്തുതക്കാവ് ട്രൈബൽ എൽ.പി.എസിനു സമീപം ആറ്റിൽ മീൻ പിടിക്കുന്നതിനിടെ ആറ്റു മൺപുറം സ്വദേശി ദാമോദരൻ കാണിയെ (40) ചുഴറ്റിയെറിഞ്ഞതും ഈയിടെയാണ്. ദാമോദരൻ കാണി ഇപ്പോഴും ചികിത്സയിലാണ്. ഇതിനു മുമ്പ്, പൊടിയക്കാലയിൽ രണ്ടും ആറാനക്കുഴിക്കര ചാമക്കരയിൽ ഒന്നും വീതം ആദിവാസികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

മാങ്കാല, മണലി, വയലിപ്പുല്ല്, ചെമ്പിക്കുന്ന് നിവാസികളും കാട്ടാന ഭീതിയിലാണ്. ഇതിനിടയിൽ കാലങ്കാവിൽ ബൈക്ക് യാത്രക്കിടെ രണ്ടു യുവാക്കൾക്കു നേരെ കാട്ടുപോത്തിന്റെയും മണലിയിൽ ടാപ്പിംഗ് തൊഴിലാളിക്കു നേരെ കരടിയുടെയും ആക്രമണമുണ്ടായി. വനാതിർത്തിയിലെ ജനവാസ പ്രദേശങ്ങളിൽ കരടി, പുലി എന്നിവയുടെ സാന്നിദ്ധ്യം വനപാലകർ സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ ചുറ്റുമതിൽ കാട്ടാനയുടെ ആക്രമണത്തിൽ തകർന്നത് സിപിഐ ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ മാങ്കോട് രാധാകൃഷ്ണൻ സ്ഥലം സന്ദർശിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വന്യജീവി - മനുഷ്യ സംഘർഷം തടയാൻ ആവിഷ്കരിച്ച ജാഗ്രതാ സമിതികളുടെ പ്രവർത്തനം നിലച്ചത് ദൗർഭാഗ്യകരമാണെന്നും വനം മന്ത്രിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, ആദിവാസി ഊരുമൂപ്പന്മാർ, കർഷകർ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു ചേർത്ത് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കണമെന്നും കർഷകർക്ക് നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് ചികിത്സാ സഹായവും ഉടൻ അനുവദിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. സിപിഐ അരുവിക്കര മണ്ഡലം സെക്രട്ടറി എംഎസ് റഷീദും വിതുര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ജി. ആനന്ദും സ്ഥലം സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News