സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന"പടക്കളം" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം 29 സെപ്റ്റംബർ വർക്സ് എന്ന ബാനറിൽ വിജയ് സുബ്രമണ്യവും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളിയാകുന്നു.
2025 മെയ് രണ്ടിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. സുരാജ് വെഞ്ഞാറമൂട്, ഷറഫുദീൻ എന്നിവർക്കൊപ്പം യുവതാരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇരുപത്തിരണ്ടാമത്തെ ചിത്രമാണിത്. ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിച്ച പുതുമുഖ സംവിധായകരിൽ പതിനാറാമത്തെ ആളാണ് മനു സ്വരാജ്.
പടക്കളം ഒരു ഫാന്റസി യൂത്ത് കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. സന്ദീപ് പ്രദീപ്, സാഫ് ബോയ്, നിരഞ്ജന അനൂപ്, അരുൺ പ്രദീപ്, അരുൺ അജികുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. എക്സികുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു. രചന- നിതിൻ സി ബാബു, മനു സ്വരാജ്. ഛായാഗ്രഹണം- അനു മൂത്തേടത്ത്. സംഗീതം- രാജേഷ് മുരുഗേശൻ. എഡിറ്റർ- നിധിൻ രാജ് ആരോൾ.
കലാസംവിധാനം- മകേഷ് മോഹനൻ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി സുശീലൻ. മേക്കപ്പ്- റോണക്സ് സേവ്യർ. വസ്ത്രാലങ്കാരം- സമീറ സനീഷ്. വരികൾ- വിനായക് ശശികുമാർ. ആക്ഷൻ- രാജശേഖർ, ഫാന്റം പ്രദീപ്. നൃത്തസംവിധാനം- ലളിത ഷോബി. സൗണ്ട് ഡിസൈൻ- രംഗനാഥ് രവി. സൗണ്ട് മിക്സിങ്- കണ്ണൻ ഗണപത്.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കൽ. ഡിഐ- പോയറ്റിക്. വിഎഫ്എക്സ്- പിക്റ്റോറിയൽ എഫ് എക്സ്. മാർക്കറ്റിങ്- ഹൈറ്റ്സ്. സ്റ്റിൽസ്- വിഷ്ണു എസ് രാജൻ. പബ്ലിസിറ്റി ഡിസൈനർ- ആന്റണി സ്റ്റീഫൻ. പിആർഒ- വാഴൂർ ജോസ്, വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.