നടൻ ബാലക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി എലിസബത്ത്. ബാലയുടെ മുൻഭാര്യ ഡോ. എലിസബത്ത് ഉദയനാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെ ബലാത്സംഗം ചെയ്തുവെന്നും സ്വകാര്യ വീഡിയോകൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഉൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് എലിസബത്ത് ഉന്നയിച്ചിരിക്കുന്നത്.
ഈ സംഭവങ്ങൾക്ക് ശേഷം പോലീസ് ഇടപെടലിലൂടെ മാതാപിതാക്കൾ തന്നെ കൂട്ടിക്കൊണ്ടുവന്നുവെന്നും അതിന് ശേഷം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും എലിസബത്ത് പറയുന്നു. ബാല നിരവധി പെൺകുട്ടികളെ വഞ്ചിച്ചിട്ടുണ്ടെന്നും ഇതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും എലിസബത്ത് മുൻപ് പറഞ്ഞിരുന്നു.
ALSO READ: 'ജാതകപ്രശ്നം പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്തില്ല'; ബാലയ്ക്കെതിരെ എലിസബത്ത്
ഭയവും നിസഹായതയും മൂലം തന്റെ കൈകൾ വിറയ്ക്കുകയാണ്. ബാലയെയും അയാളുടെ ഗുണ്ടകളെയും തനിക്ക് ഭയമാണെന്നും എലിസബത്ത് പറയുന്നു. ബാല ജാതകപ്രശ്നം ചൂണ്ടിക്കാട്ടി വിവാഹം രജിസ്റ്റർ ചെയ്തില്ലെന്ന് എലിസബത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രതികരണ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ബാലയുടെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിക്കുന്നുണ്ട്.
പണം കൊടുത്തുള്ള കരൾ മാറ്റിവയ്ക്കൽ നിയമത്തിന് എതിരാണെന്നാണ് താൻ കരുതുന്നതെന്നും ആളുകൾ അങ്ങനെ പ്രതികരിക്കുന്നത് കൊണ്ടാണ് താൻ അങ്ങനെ സംശയിക്കുന്നതെന്നും എലിസബത്ത് പറഞ്ഞു. കുറ്റകൃത്യമാണെന്നാണ് എനിക്ക് തോന്നിയതെന്നും എന്തെങ്കിലും തെറ്റോ നിയമോപദേശമോ ഉണ്ടെങ്കിൽ കമന്റിൽ തന്നെ തിരുത്തണമെന്നും എലിസബത്ത് വ്യക്തമാക്കി. തനിക്ക് നേരെ വരുന്ന നെഗറ്റീവ് കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചാണ് എലിസബത്ത് സംസാരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും.