Enkilum Chandrike OTT : എങ്കിലും ചന്ദ്രികേ ഉടൻ ഒടിടിയിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

Enkilum Chandrike OTT Update : ചിത്രം ഏപ്രിൽ 1 മുതൽ മനോരമ മാക്‌സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകളായ ആമസോൺ പ്രൈം വീഡിയോസ്, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നിവ ചേർന്നാണ്.   

Written by - Zee Malayalam News Desk | Last Updated : Mar 29, 2023, 06:37 PM IST
  • ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി മനോരമ മാക്സ് പ്രഖ്യാപിച്ച് കഴിഞ്ഞു.
  • ചിത്രം ഏപ്രിൽ 1 മുതൽ മനോരമ മാക്‌സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.
  • മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഇതേ സമയം തന്നെ ചിത്രത്തിൻറെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.
 Enkilum Chandrike OTT : എങ്കിലും ചന്ദ്രികേ ഉടൻ ഒടിടിയിലെത്തും; റിലീസ് തീയതി പ്രഖ്യാപിച്ചു

സുരാജ് വെഞ്ഞാറമൂടും നിരഞ്ജന അനൂപും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഏറ്റവും പുതിയ ചിത്രം എങ്കിലും ചന്ദ്രികേ ഒടിടി സ്ട്രീമിങ് ആരംഭിക്കാൻ ഒരുങ്ങുകയാണ്. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകളായ ആമസോൺ പ്രൈം വീഡിയോസ്, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നിവ ചേർന്നാണ്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതി മനോരമ മാക്സ് പ്രഖ്യാപിച്ച് കഴിഞ്ഞു. ചിത്രം ഏപ്രിൽ 1 മുതൽ മനോരമ മാക്‌സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഇതേ സമയം തന്നെ ചിത്രത്തിൻറെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. 

ഒരു വിവാഹവും തുടർന്നുള്ള ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. ഉത്തര മലബാറിന്റെ ഗ്രാമീണ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമിച്ചിരിക്കുന്നത്.നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത് നിരഞ്ജനാ അനൂപാണ്. തൻവി റാമും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദിത്യൻ ചന്ദ്രശേഖരനും അർജുൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ: Empuraan Movie : എമ്പുരാനായി പ്രതീക്ഷയോടെ പ്രേക്ഷകർ; ഇതുവരെയുള്ള അപ്ഡേറ്റുകൾ അറിയാം

വിനായക് ശശികുമാർ, മനു മഞ്ജിത്ത് എന്നിവർ ​ഗാനങ്ങൾ രചിച്ചിരിക്കുന്നു. ഇഫ്തിയാണ് സം​ഗീത സംവിധായകൻ. ജിതിൻ സ്റ്റാൻസിലോസ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ലിജോ പോൾ ആണ് ചിത്രത്തിന്റെ എഡിറ്റർ. ചിത്രം ഫെബ്രുവരിയിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.

കലാസംവിധാനം- ത്യാഗു, മേക്കപ്പ്- സുധി, കോസ്റ്റ്യൂം ഡിസൈൻ- സ്റ്റെഫി സേവ്യർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കെ.എം. നാസർ, പ്രൊഡക്ഷൻ മാനേജർ- കല്ലാർ അനിൽ, പ്രൊഡക്ഷൻ എക്സിക്യട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്‌ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ, കോ-പ്രൊഡ്യൂസർ ആൻ അഗസ്റ്റിൻ, വിവേക് തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു, സ്റ്റിൽസ്- വിഷ്ണു രാജൻ, പിആർഒ- വാഴൂർ ജോസ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News