സൂരജ് വെഞ്ഞാറമൂടും ഗായത്രി അരുണും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം എന്നാലും ന്റളിയ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോസാണ്. ചിത്രം ഇന്ന്, ഫെബ്രുവരി 3 മുതലാണ് ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. ജനുവരി 6 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമായിരുന്നു എന്നാലും ന്റളിയ. തീയേറ്ററുകളിൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. ബാഷ് മുഹമ്മദ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് എന്നാലും ന്റളിയാ.
ചിത്രത്തിൽ പ്രകടനങ്ങളുടെ ആറാട്ടാണ് ഒരുക്കിയിരിക്കുന്നത്. ചെറിയ നോട്ടങ്ങൾ മുതൽ ലൗഡ് ആവേണ്ട സ്ഥലങ്ങളിൽ വരെ ആവശ്യത്തിന് ചേരുവകൾ ചേർത്തുകൊണ്ടുള്ള പ്രകടനങ്ങളാണ് സിനിമ സമ്മാനിക്കുന്നത്. കഥയുടെ ഒഴുക്കിൽ ഒരു കോമഡി സ്കിറ്റ് പോലെ തോന്നാതിരിക്കാൻ പ്രകടനങ്ങൾ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്.
കോമഡി പല രൂപത്തിൽ ഭാവത്തിൽ സിനിമ പറയുന്നുണ്ട്. ചില സ്ഥലങ്ങളിൽ പൊട്ടിച്ചിരിക്കാനുള്ള മുഹൂർത്തങ്ങൾ സിനിമ സമ്മാനിക്കുന്നുണ്ട്. സിനിമയിൽ ഉടനീളം ഒരു ചിരി പടർത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട്. സിനിമയുടെ വിശ്വൽസും സിങ്ക് സൗണ്ടിനും ഗംഭീര കയ്യടി ലഭിക്കേണ്ടതുണ്ട്. സിങ്ക് സൗണ്ട് ഉപയോഗിച്ച രീതിയും അത് ശരിയായ രീതിയിൽ തന്നെ തീയേറ്ററിൽ നിന്നും അനുഭവിച്ചു എന്നതും എടുത്ത് പറയേണ്ടതാണ്.
' നാട്ടുകാർ എന്ത് വിചാരിക്കും' എന്ന് ഭയന്ന് ജീവിക്കേണ്ട കാര്യമുണ്ടോ? ഈ ചോദ്യം തന്നെയാണ് സിനിമ സംസാരിക്കുന്നത്. ഒരേ മതത്തിൽ നിന്ന് കല്യാണം നോക്കണം, പെൺകുട്ടികൾ അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പാടില്ല, സ്ത്രീകൾ പതിയെ സംസാരിക്കണം, ഒരു ആണിനും പെണ്ണിനും സുഹൃത്തുക്കളായി മാത്രം ഇരിക്കാൻ പാടില്ലേ? തുടങ്ങി നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ഭയന്ന് ജീവിക്കുന്ന ആളുകൾക്ക് കൂടിയാണ് സിനിമ. സ്വന്തം ഇഷ്ടത്തോടെ ജീവിക്കാൻ പേടി വേണോ? എന്നാലും ന്റെളിയാ!...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...