Fight Club: ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!- 'ഫൈറ്റ് ക്ലബ്ബ്' ടീസർ എത്തി

Fight Club Movie: ചിത്രത്തിന്റെ ടീസർ  ബിജിഎമ്മിൽ കയറി, ഒരു പടി ഇറങ്ങി, പിന്നെയും ഹൈപ്പിലേക്ക് കയറുന്നത് ഒരു രസമാണ്. 

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 04:19 PM IST
  • ഫുൾ ഫൈറ്റ് ആയതിനാൽ യോജിച്ച ടൈറ്റിൽ തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
  • യുവ സാങ്കേതിക വിദഗ്ധർ, അഭിനേതാക്കൾ എന്നിവർ ഉൾപ്പെടുന്ന ഈ പുതിയ സംരംഭം ശ്രദ്ധേയമാണ്.
Fight Club: ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല!-  'ഫൈറ്റ് ക്ലബ്ബ്' ടീസർ എത്തി

സംവിധായകൻ ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ഹൗസായ ജി സ്‌ക്വാഡ് പ്രേക്ഷകരിലേക്കെത്തിക്കുന്ന ആദ്യ ചിത്രം ഫൈറ്റ് ക്ലബ്ബിന്റെ ടീസർ റിലീസായി. “ഇത് വളരെക്കാലമായി നടക്കുന്ന വഴക്കാണ്. ആരു മരിച്ചാലും ഈ പോരാട്ടം മരിക്കില്ല"  എന്ന വിജയ് കുമാറിന്റെ ശബ്ദത്തോടെയാണ് ടീസർ ആരംഭിക്കുന്നത്. ഗോവിന്ദ് വസന്തയുടെ ഉജ്ജ്വലമായ പശ്ചാത്തല സ്‌കോർ ടീസറിൽ ശ്രദ്ധേയമാണ്, ചേസിംഗും ഫൈറ്റും കൊണ്ട് ടീസർ ചടുലമായി നീങ്ങുങ്ങുമ്പോൾ പ്രേക്ഷകന് ചിത്രം തിയേറ്റർ എക്സ്പീരിയൻസ് നൽകുമെന്നുറപ്പ്. 

ചിത്രത്തിന്റെ ടീസർ  ബിജിഎമ്മിൽ കയറി, ഒരു പടി ഇറങ്ങി, പിന്നെയും ഹൈപ്പിലേക്ക് കയറുന്നത് ഒരു രസമാണ്. ലിയോൺ ബ്രിട്ടോയുടെ ഫ്രെയിമുകൾ സിനിമയുടെ മുഴുവൻ ഹൈലൈറ്റ് ആണ്. മികച്ച മേക്കിംഗ് ടീസറിൽ വെളിപ്പെടുന്നു. ഫുൾ ഫൈറ്റ് ആയതിനാൽ യോജിച്ച ടൈറ്റിൽ തന്നെയാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

ALSO READ: 'ബിലാൽ' അല്ല വരുന്നത് 'ബി​ഗ് ബി'; പുതിയ അപ്ഡേറ്റ്, ആവേശത്തിൽ ആരാധകർ

യുവ സാങ്കേതിക വിദഗ്ധർ, അഭിനേതാക്കൾ എന്നിവർ ഉൾപ്പെടുന്ന ഈ പുതിയ സംരംഭം ശ്രദ്ധേയമാണ്. ഉറിയടി എന്ന ചിത്രത്തിലൂടെ പ്രശസ്തനായ വിജയകുമാർ നായക വേഷത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്ന ചിത്രമാണ് ഫൈറ്റ് ക്ലബ്. അബ്ബാസ് റഹ്മത്താണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. 

കാർത്തികേയൻ സന്താനം, ശങ്കർ ദാസ്,മോനിഷ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. റീൽ ഗുഡ് ഫിലിംസിലൂടെ ആദിത്യയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്‌കുമാർ , ശശി, അബ്ബാസ് എ റഹ്മത്, 

ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സികുട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ.  ഡിസംബർ 15നു ചിത്രം തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ : പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News