ദീപിക പദുകോണിനെ നായികയാക്കി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ചപകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
ദീപിക തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'എന്നും എന്റെ മനസില്‍ നിലനില്‍ക്കുന്ന ഒരു കഥാപാത്രം'-പോസ്റ്റര്‍ പങ്കുവച്ച് കൊണ്ട് ദീപിക കുറിച്ചു.
പത്മാവതിന് ശേഷം ദീപിക ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ചപക്.
ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ കഥ പറയുന്ന ചിത്രത്തില്‍ മാല്‍തി എന്ന കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.
2005ലാണ് സംഭവം. മ്യൂസിക് ക്ലാസില്‍ നിന്നും വിട്ടിലേക്ക് പോകുകയായിരുന്ന പതിനഞ്ചുകാരിയായ ലക്ഷ്മിയുടെ മുഖത്തേക്ക് മുപ്പത്തിലധികം വയസുള്ള യുവാവ് ആസിഡ് ഒഴിക്കുകയായിരുന്നു.
മുഖത്തും ശരീര ഭാഗങ്ങളിലും സാരമായി പരിക്കേറ്റ ലക്ഷ്മി 10 വര്‍ഷത്തോളം നീണ്ട ചികിത്സകള്‍ക്കും നിരവധി ശസ്ത്രക്രിയകള്‍ക്കും ശേഷമാണ് ഇന്ന് കാണുന്ന രൂപത്തിലെത്തിയത്.
അലോക് ദിക്ഷിത് എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ലക്ഷ്മിയുടെ പങ്കാളി. ഇരുവര്‍ക്കും പിഹുവെന്നൊരു മകളുമുണ്ട്.
ചാന്വ് എന്ന പേരില്‍ ആലോക്കും ലക്ഷ്മിയും ചേര്‍ന്ന് ഒരു എന്‍ജിയോ തുടങ്ങുകയും അതിലൂടെ സമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വരികയുമാണിപ്പോള്‍.
വിവ ആന്‍ഡ് ദിവ ക്യാമ്പയിന്റെ മുഖമായി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി
2014-ല്‍ മിഷേല്‍ ഒബാമയില്‍ നിന്ന് അന്താരാഷ്ട്ര ധീരവനിത എന്ന പുരസ്കാരവും ഏറ്റുവാങ്ങി.
ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീക്ഷയുടെയും കഥയായതിനാലാണ് താനിത് ഏറ്റെടുത്തതെന്ന് ദീപിക മുന്‍പ് പറഞ്ഞിരുന്നു.
2020 ജനുവരിയില്‍ ചിത്രം റിലീസിനെത്തുമെന്നാണ്
ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി കൂടിയാണ് ദീപിക പറയുന്നത്.