ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചുള്ള വിശേഷങ്ങൾ എപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഒരുപാട് ഇഷ്ടമാണ്. എന്നാൽ ഇവർക്കെതിരെ ഇപ്പോഴും വ്യാപകമായി സൈബർ അറ്റാക്കുകൾ നിലനിൽക്കുന്നുണ്ട്. ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷം അമൃതയുടെയും അഭയ ഹിരണ്മയിയെ വിട്ട ശേഷം ഗോപി സുന്ദറിന്റെയും ജീവിതം പഴയത് പോലെയല്ല. ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന തീരുമാനം എടുത്തതു മുതൽ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റ്സ് വന്ന് തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദർ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രത്തിലും നെഗറ്റീവ് കമന്റുകൾ നിറയുകയാണ്. അതിന് തക്കതായ മറുപടിയും അറിയിച്ചിരിക്കുകയാണ് ഗോപി സുന്ദർ.
ഗുരുവായൂരപ്പനെ കണ്ട ശേഷമുള്ള ഇരുവരുടെയും ചിത്രത്തിനടിയിലാണ് കമന്റുകൾ വന്നത്. സെറ്റ് സാരിയിൽ അമൃതയും നേരിയതും മുണ്ടും ഉടുത്ത് ഗോപി സുന്ദറിനെയും ചിത്രത്തിൽ കാണാം. കമന്റ് ഇങ്ങനെയാണ് "നിങ്ങൾ അമ്പലത്തിൽ ആയതുകൊണ്ട് തന്നെ ഒരു കാര്യം ആലോചിക്കൂ.. ദൈവം നിങ്ങൾക്ക് തന്ന നിങ്ങളുടെ മക്കളുടെ കാര്യം ഒന്ന് ആലോചിക്കുന്നത് നല്ലതാണ്". ഈ കമന്റിനാണ് ഗോപി സുന്ദർ ആദ്യ മറുപടിയുമായി എത്തിയത്."എന്റെ മകൻ നിങ്ങളെ വിളിച്ച് സഹായം ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്നെ അറിയിക്കൂ. ഇപ്പോൾ അവർക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ല. നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ". ഇതായിരുന്നു മറുപടി. ഗോപി സുന്ദറിന്റെ ഈ കമന്റിന് ഒരുപാട് ആരാധകരാണ് സ്നേഹത്തോടെ രംഗത്തെത്തിയത്. എന്നാൽ അവിടെയും അവസാനിക്കുന്നില്ല.
വേറെ ഒരു നെഗറ്റീവ് കമന്റിന് കൂടി ഗോപി സുന്ദർ മറുപടി നൽകി. കമന്റ് ഇങ്ങനെയായിരുന്നു. "ഗോപി സുന്ദർ.. താങ്കൾ താങ്കളുടെ മുന്നത്തെ ഇന്റർവ്യൂവിൽ കപ്പിത്താൻ നഷ്ടപ്പെട്ട കപ്പലിന്റെ കാര്യം പറഞ്ഞത് ഓർമയുണ്ടാകുമല്ലോ.. അതുപോലെയാണ് ജീവിതത്തിന്റെ പാതി വഴിയിൽ നിങ്ങൾ നിങ്ങളുടെ മക്കളെ ഉപേക്ഷിച്ചത്. അവരെ ഒന്ന് കാണാനോ സംസാരിക്കാനോ നിങ്ങൾക്ക് ആഗ്രഹമില്ലേ? അവർ നിങ്ങളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. നിങ്ങൾ ഇപ്പോൾ സന്തോഷിക്കുമ്പോഴും നിങ്ങൾക്ക് അവരുടെ വിഷമം മനസ്സിലാക്കാൻ പറ്റുന്നുണ്ടോ" ഇതായിരുന്നു കമന്റ്. ഇതിന് മറുപടി ആയിട്ടാണ് ഗോപി സുന്ദർ മറ്റൊരു കമന്റ് പോസ്റ്റ് ചെയ്‌തത്. " അവർ സന്തോഷത്തിലാണ്. അവർ നിങ്ങളെ സഹായത്തിന് വിളിച്ചാൽ എന്നോട് പറയുക. അതുവരെക്ക് വാ അടച്ച് മിണ്ടാതിരിക്കൂ" ഇതായിരുന്നു മറുപടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...