എ യു ശ്രീജിത് കൃഷ്ണയുടെ സംവിധാനത്തിൽ അരിസ്റ്റോ സുരേഷും പുതുമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹാഷ്ടാഗ് അവൾക്കൊപ്പം എന്ന ചിത്രത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു റോഡ് മൂവി എന്ന ജോണറിലാണ് ചിത്രം പോകുന്നത്. അപരിചിതരായ 5 പേർ അവിചാരിതമായി തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. ഓരോരുത്തർക്കും തിരുവനന്തപുരത്തേക്ക് പോകേണ്ടതായ ആവശ്യങ്ങൾ ഉണ്ട്. എന്നാൽ യാത്രയ്ക്കിടെ ഇവർ സുഹൃത്തുക്കൾ ആവുകയും തിരുവനന്തപുരത്തേക്ക് പോകാമെന്നുള്ള പ്ലാൻ മാറുകയും ചെയ്യുന്നു.
മൂകാംബികയിൽ പോയി പ്രാർത്ഥിച്ച് മനസ്സ് സമാധാനമായി പോകാമെന്ന് കരുതി മംഗലാപുരത്തേക്ക് പോകാൻ തീരുമാനിക്കുകയാണ് ഈ കൂട്ടം. പോകുന്ന വഴിയിൽ നിന്ന് മാറി കാട്ടിലൂടെ യാത്ര ചെയ്ത് വഴി തെറ്റി പോയി കാര്യങ്ങൾ മാറുമ്പോഴാണ് വഴിയിൽ ഒരു സ്ത്രീയെ കാണുന്നത്. അവിടെയാണ് ആദ്യ പകുതി അവസാനിക്കുന്നത്.
Also Read: Unni Mukundan : ഉണ്ണി മുകുന്ദന്റെ ജീവിതം ഒരു കൊമേർഷ്യൽ സിനിമ പോലെയാണ്; സംവിധായകൻ വിഷ്ണു മോഹൻ
പൂർണമായി ഒരു ട്രാവൽ മൂവി ആയിട്ടാണ് സിനിമ പോകുന്നത്. ചില തമാശ രംഗങ്ങൾ ചെറിയ ചിരി സൃഷ്ടിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. ചില പ്രകടനങ്ങളും നല്ല രീതിയിൽ അനുഭവപ്പെട്ടു. രണ്ടാം പകുതിയിൽ പേടിക്കാനായി ചില സാഹചര്യങ്ങൾ ഒരുക്കിവയ്ക്കുന്നതായി അനുഭവപ്പെടുന്നു. ഷാജി ജോണ്‍, അരിസ്‌റ്റോ സുരേഷ്, വൃന്ദ കൃഷ്ണ, ഷിന്‍ കിരണ്‍, വിപിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അരിസ്‌റ്റോ സുരേഷിന്റെ വരികള്‍ക്ക് ജയേഷ് സ്റ്റീഫൻ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ജോമിന്‍ മാത്യുവാണ് എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...