രജനി കാന്ത് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജയിലറിൽ നായികയായി തമന്ന എത്തുമെന്ന് റിപ്പോർട്ട്. സിനിമയുടെ ഷൂട്ടിങ് നിലവിൽ ചെന്നൈയിൽ പുരോഗമിച്ച് വരികെയാണ്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രജനികാന്തിന്റെ 169ാമത്തെ ചിത്രമാണ് ജയിലർ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീതം സംവിധായകൻ. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി രമ്യ കൃഷ്ണനും എത്തുന്നുണ്ട്. രമ്യ കൃഷ്ണന്റേത് അതിശകത്മായ ഒരു കഥാപാത്രം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ജയിലർ.
ചിത്രത്തിൽ ഒരു ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. ചെന്നൈയിലെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം ഹൈദരാബാദിൽ ഷൂട്ടിങ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ഹൈദരാബാദിലെ ഷൂട്ടിങ്ങിനായി രാമോജി റാവു ഫിലിം സിറ്റി ഒരു വമ്പൻ സെറ്റ് തന്നെ തയ്യാറാക്കി വരികെയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ജയിലറും.
ALSO READ: Jailer Movie: തലൈവർ 169ന് പേരിട്ടു, 'ജയിലർ'; രജിനികാന്ത് - നെൽസൺ ചിത്രം ടൈറ്റിൽ പോസ്റ്റർ
വിജയ് നായകനായ ബീസ്റ്റ് ആണ് നെൽസൺ ഒടുവിലായി സംവിധാനം ചെയ്ത ചിത്രം. ശിവകാർത്തികേയനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷമാണ് ബീസ്റ്റ് ഇറങ്ങുന്നത്. അതിനാൽ ബീസ്റ്റ് സിനിമയ്ക്കായും ആരാധകർക്ക് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ തീർത്തും നിരാശ മാത്രമാണ് ആരാധകർക്ക് നൽകാൻ കഴിഞ്ഞത്. ബീസ്റ്റ് പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാൽ തലൈവർ ചിത്രത്തിന്റെ സംവിധായകനെ മാറ്റുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നുവെങ്കിലും അത് സത്യമല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു.
മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ് നായകനായ ചിത്രമായിരുന്നു ബീസ്റ്റ്. പ്രഖ്യാപനം മുതൽ വൻ പ്രീ റിലീസ് ഹൈപ്പ് നൽകി കൊണ്ടാണ് ബീസ്റ്റ് എന്ന ചിത്രത്തിന്റെ പ്രമോഷൻ നടന്നത്. എന്നാൽ പുറത്തിറങ്ങിയ ദിനം മുതൽ ചിത്രത്തിന് കൂടുതൽ നെഗറ്റീവ് റിവ്യൂസ് മാത്രമാണ് ലഭിച്ചിരുന്നത്. അത് കൊണ്ട് തന്നെ വലിയ കളക്ഷനും നേടാൻ സാധിച്ചില്ല ചിത്രത്തിന്. ഇതോടെയാണ് തലൈവർ ചിത്രത്തിൽ നിന്ന് നെൽസണെ മാറ്റുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...