ഏകദേശം 28 വർഷമായി രമ്യ കൃഷ്ണൻ സിനിമമേഖലയിൽ സജീവമാണ്. മലയാളത്തിലും, തമിഴിലും, തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സാാരണ നായികാ കഥാപാത്രങ്ങളിൽ വളരെ വേറിട്ട കഥാപാത്രങ്ങളായിരുന്നു രമ്യ കൃഷ്ണ തിരഞ്ഞെടുത്തത്. വളരെ ശക്തമായ ഒപരുപാട് സ്ത്രീ കഥാപാത്രങ്ങളെ സിനിമ മേഖലയ്ക്ക് സമ്മാനിച്ചിട്ടുള്ള നടിയാണ് രമ്യ കൃഷ്ണന്. അവയെല്ലാം പ്രേഷക പ്രശംസ നേടിയിട്ടുള്ളവയുമാണ്. ഇന്ത്യൻ സിനിമയിലെ ഒട്ടനവധി പ്രമുഖ നടന്മാർക്കൊപ്പം രമ്യ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അവസാനമായി റിലീസ് ചെയ്ത ജയിലറിലും മികച്ച കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. സൂപ്പർ സ്റ്റാർ രജനികാന്ത് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ രജനിയുടെ ഭാര്യയായാണ് രമ്യ കൃഷ്ണ എത്തുന്നത്. 24 വർഷങ്ങൾക്ക് മുമ്പ് പടയപ്പ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.
അതിന് ശേഷമാണ് ജയിലർ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കാൻ അവസരം ലഭിച്ചത്. ഈ സിനിമയിൽ അഭിനയിക്കാൻ രമ്യാ കൃഷ്ണൻ വാങ്ങിയ പ്രതിഫലത്തെക്കുറിച്ചാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് ശകതമായ തിരിച്ചുവരവ് നടത്തിയത് രാജമൗലി ചിത്രമായ ബാഹുബലിയിലൂടെ ആയിരുന്നു. ചിത്രത്തിലെ 'രാജമാതാ' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയിലറിലെ രജനികാന്തിന്റെ ഭാര്യയായി അഭിനയിക്കുന്നതിനായി രമ്യാ കൃഷ്ണൻ 80 ലക്ഷം രൂപ പ്രതിഫലം വാങ്ങിയെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള വാർത്തകൾ. 1999ൽ പഡയപ്പ എന്ന സിനിമയിൽ അഭിനയിച്ചതിന് 12 ലക്ഷം രൂപയാണ് രമ്യാ കൃഷ്ണൻ പ്രതിഫലമായി വാങ്ങിയത്. ചിത്രത്തിന് വേണ്ടി രജനികാന്ത് പ്രതിഫലം വാങ്ങിയത് ഒരു കോടിയാണെന്നാണ് സൂചന. ഇപ്പോൾ ജയിലറിൽ അഭിനയിച്ചതിന് 150 കോടി പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ട്. നടി തമന്ന ജയിലറിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഒരു പാട്ടിന് നൃത്തം ചെയ്ത് പ്രത്യക്ഷപ്പെട്ട താരം 3 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല, മോഹൻലാലും ശിവരാജ്കുമാറും ഇത്തരത്തിൽ കോടികൾ പ്രതിഫലമായി വാങ്ങിയിട്ടുണ്ട്.
ALSO READ: അങ്ങനെ ചെയ്യരുതെന്ന് രജനികാന്ത്, പ്രതിജ്ഞയെടുത്ത് ആരാധകരും; 'ജയിലറി'നായി പ്രത്യേക പൂജയും
നയൻതാര നായികയായ 'കോലമാവ് കോകില' എന്ന ചിത്രത്തിലൂടെയാണ് ജയിലർ സംവിധായകനായ നെൽസൺ ദിലീപ് കുമാർ തമിഴ് ചലച്ചിത്രലോകത്ത് സംവിധായകനായി അരങ്ങേറ്റം കുറിച്ചത് . ഈ ചിത്രത്തിന് ശേഷം ഡോക്ടർ, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധകർക്കിടയിൽ പ്രശസ്തനായി. ബ്ലാക്ക് കോമഡി, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവയെ അടിസ്ഥാനമാക്കിയുള്ള സിനിമകളാണ് നെൽസൺ സംവിധാനം ചെയ്യുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് രജനികാന്ത് യുവ സംവിധായകർക്ക് അവസരം നൽകാൻ തുടങ്ങിയത്.
കഴിഞ്ഞ വർഷം അദ്ദേഹം ആ അവസരം നെൽസണിന് നൽകി. രജനികാന്തിനൊപ്പം വിജയ് വസന്ത്, വിനായക്, വിടിവി ഗണേഷ്, തെലുങ്ക് നടൻ സുനിൽ എന്നിവരും ജയിലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാള നടൻ മോഹൻലാലും കന്നഡ നടൻ ശിവരാജ് കുമാറും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു. തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. എന്നാണ് സിനമാ റിലീസിനിടെ സൂപ്പർ സ്റ്റാർ രജനികാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടു എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...