എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്യുന്ന കുട്ടികളുടെ സിനിമ "ലിറ്റിൽ ഹാർട്ട്സി"ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ചലച്ചിത്ര നടൻ ജോബിയും കല്ലിയൂർ ശശിയും ചേർന്ന് ചിത്രത്തിലെ അഭിനേതാക്കളായ കുട്ടികൾക്ക് പോസ്റ്റർ നൽകിയാണ് പ്രകാശനം ചെയ്തത്.
ഇൻഡിപെൻഡന്റ് സിനിമാ ബോക്സിന്റെ ബാനറിൽ നിർമ്മിച്ച് എസ് എസ് ജിഷ്ണുദേവ് സംവിധാനം ചെയ്ത " എന്ന് സാക്ഷാൽ ദൈവം" എന്ന സിനിമ ലോക റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. "എന്ന് സാക്ഷാൽ ദൈവം" എന്ന സിനിമയ്ക്ക് ലഭിച്ച യു ആർ എഫ് ( യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം) വേൾഡ് റെക്കോർഡ് സർട്ടിഫിക്കേറ്റുകൾ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്, ചലച്ചിത്ര സംവിധായകനും നടനുമായ രാജസേനൻ, ചലച്ചിത്ര നിർമാതാവ് കല്ലിയൂർ ശശി എന്നിവർ ചേർന്ന് ചിത്രത്തിന്റെ ക്രൂ മെമ്പേഴ്സിന് സമ്മാനിച്ചു.
സ്ക്രിപ്റ്റ് ടു സ്ക്രീൻ കാറ്റഗറിയിൽ വെറും 16 മണിക്കൂർ കൊണ്ട് പൂർത്തിയാക്കി ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്താണ് "എന്ന് സാക്ഷാൽ ദൈവം" ലോക റെക്കോർഡ് നേടിയത്. നെയ്യാറ്റിൻകര എംഎൽഎ കെ ആൻസലൻ, ചലച്ചിത്ര ഗാനരചയിതാവ് ദീപു ആർ എസ് ചടയമംഗലം, അജയ് തുണ്ടത്തിൽ, ചാല കുമാർ, ടി സുനിൽ പുന്നക്കാട്, സന്തോഷ് ശിവദാസ്, സുദർശനൻ റസ്സൽപുരം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
അനുരാഗം ഒടിടിയിലെത്തി; സ്ട്രീമിങ് എച്ച്ആര്‍ ഒടിടി പ്ലാറ്റ്‍ഫോമിൽ
ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് "അനുരാഗം". മെയ് 5ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്‍ഫോമിലാണ് ചിത്രം ഇപ്പോൾ സ്ട്രീം ചെയ്യുന്നത്. ഗൂഗിൾ പ്ലേ സ്റ്റോറിലും, ആപ്പിൾ ആപ്പ്സ്റ്റോറിലും എച്ച്ആർ ഒടിടി ആപ്പ് (HR OTT App) ലഭ്യമാണ്.
വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയം പറഞ്ഞ ചിത്രമാണ് അനുരാഗം. ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്ത അശ്വിൻ ജോസ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ജോണി ആന്റണി, ദേവയാനി, ഷീല, ഗൗതം വാസുദേവ് മേനോൻ, ഗൗരി ജി കിഷന്‍, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമായി.
ALSO READ: 18+ Movie: കനൽ കിനാവേ... നസ്ലിൻ - മീനാക്ഷി പ്രണയം; '18+'ലെ പ്രണയഗാനം പുറത്ത്
ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിച്ചത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോൾ ആണ് ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചത്. പാട്ടുകൾ എഴുതിയത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.
ചിത്രത്തിലെ "അനുരാഗ സുന്ദരി" എന്ന വീഡിയോ ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. ഇറങ്ങി ഒരു ദിവസം കൊണ്ട് ടോപ് 10 ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിന് മുകളിൽ നേടി ട്രെൻഡിങ്ങ് ആയിരുന്നു.
കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ,കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് - മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...