കൊച്ചി: വിജയ് ബാബു വിഷയത്തിൽ താര സംഘടനയായ അമ്മയുടെ പരാതി പരിഹാര കമ്മിറ്റിയിൽ നിന്നും രാജിവെച്ചതിൽ വിശദീകരണവുമായി നടി മാല പാർവ്വതി. . രാജി പ്രതിഷേധമല്ല. താൻ മാറി നിൽക്കുന്നു എന്ന് മാത്രം ഉള്ളു. .ഐസിസിയെ സമീപിച്ചത് ഗൗരവമായി തന്നെയാണ്.
ശരിക്കും ഐസിസി വയ്ക്കേണ്ട കാര്യം അമ്മയ്ക്കില്ല.എന്നാൽ സുപ്രീം കോടതി നിർദേശ പ്രകാരമാണ് ഐസിസി വെച്ചത്. അപ്പോൾ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥതയുണ്ട്. ഐസിസി സ്വയം ഭരണ സംവിധാനം ആകണം .ഇത് അല്ലാത്തത്തിന്റെ പ്രശ്നമാണിത്.
ALSO READ : Vijay Babu Sexual Assault Case : വിജയ് ബാബുവിനെ AMMA എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി
ഇരയുടെ പേര് പറയ്യാൻ പാടില്ല എന്ന നിയമമുണ്ട്. ഇത് ലംഘിക്കപ്പെട്ടു. ഇതിനെതിരെ നടപടി ഉണ്ടാകേണ്ടതുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതിയിൽ അംഗമെന്ന നിലയിൽ നടപടി ശുപാർശ ചെയേണ്ടതുണ്ട്. ശുപാർശ അംഗീകരിക്കും എന്നാണ് കരുതിയത്.എന്നാൽ വിജയ് ബാബുവിൽ നിന്ന് കത്ത് വാങ്ങും എന്ന് കരുതിയില്ല.
വിജയ് ബാബു സ്വമേധയാ മാറുന്നു എന്നായിരുന്നു പ്രസ്സ് റിലീസിൽ. മാറി നിൽക്കാൻ അമ്മ ആവശ്യപ്പെട്ടു എന്നും പോലും വാക്കില്ല. അങ്ങിനെയൊരു വാക്ക് വാർത്താ കുറിപ്പിൽ ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ ഒരു സാഹചര്യം ഉണ്ടാകില്ലായിരുന്നു .ഇത് അംഗീകരിക്കാൻ കഴിയില്ല.ശ്വേതയും കുക്കു വും രാജി വെയ്ക്കും എന്നാണ് അറിയിച്ചിരിക്കുന്നത്.ഇത് സമൂഹത്തിന് കൊടുക്കുന്ന സന്ദേശം ശരിയല്ലെന്നും പാർവ്വതി പറഞ്ഞു. അതേസമയം അമ്മയിലെ എല്ലാം അംഗങ്ങളും സ്ത്രീ വിരുദ്ധരായി കരുതുന്നില്ലെന്നും അവർ വ്യക്തമാക്കി.
തിങ്കളാഴ്ച രാവിലെയാണ് വിജയ് ബാബു വിഷയത്തിലുള്ള അമ്മയുടെ നടപടയിൽ പ്രതിഷേധിച്ച് ഐസിസിയിൽ നിന്നും പാർവ്വതി രാജിവെച്ചത്. നിർവാഹക സമിതിയുടെ തീരുമാനത്തിൽ ഐസിയിലെ മറ്റ് അംഗങ്ങളും അമർഷം രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...