കൊച്ചി : മൂവി ടുഡേ ക്രിയേഷൻസിന്റെ ബാനറിൽ അനിൽകുമാർ കെ നിർമ്മാണവും അമർദീപ് സംവിധാനവും നിർവ്വഹിച്ച നിണം സിനിമ പ്രദർശനത്തിനെത്തുന്നു. ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിലൂടെ സെപ്റ്റംബർ 30ന് നിണം റിലീസ് ചെയ്യുക. ഒരു ദുരുഹസാഹചര്യത്തിൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മാമ്പള്ളി എസ്റ്റേറ്റിൽ ഒരു നരവേട്ട നടക്കുന്നു. ആരാണ് അതിനു പിന്നിൽ? പ്രതികാരം എന്തിന് വേണ്ടി? അതിനുള്ള ഉത്തരങ്ങളുടെ ചുരുളുകൾ നിവർക്കുകയാണ് നിണം എന്ന ചിത്രം. അമർദീപാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പ്രതികാരത്തിലൂന്നിയ ഫാമിലി സസ്പെൻസ് ത്രില്ലറാണ് നിണം. ചിത്രത്തിൽ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവൻ നന്ദനയുമാണ്. ഇരുവർക്കൊപ്പം ഗിരീഷ് കടയ്ക്കാവൂർ, ലതാദാസ്, ശരത് ശ്രീഹരി, സജിത് സോമരാജൻ, മനീഷ് മോഹനൻ, രഞ്ജിത് ഗോപാൽ, അജയ്, മിഥുൻ പുലരി, ബെൻ സെബാസ്റ്റ്യൻ, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : ആദ്യ പകുതി ഗംഭീരം; രണ്ടാം പകുതി നശിപ്പിച്ചു; സെൽവരാഘവന്റെ പാളിപ്പോയ 'നാനെ വരുവേൻ'
ചിത്രത്തിന്റെ അണിയറ പ്രവർത്തകർ
ഛായാഗ്രഹണം - വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം - വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനർ - ജയശീലൻ സദാനന്ദൻ , എഡിറ്റിംഗ് - വിപിൻ മണ്ണൂർ, ഗാനരചന - സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം - സുധേന്ദുരാജ്, ആലാപനം - സിയാ ഉൾ ഹക്ക്, ഫർഹാൻ, എം ആർ ഭൈരവി , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, അസ്സോസിയേറ്റ് ഡയറക്ടർ - ഷാൻ എസ് എം കടയ്ക്കാവൂർ, കല-ബിനിൽ കെ ആന്റണി, ചമയം - പ്രദീപ് വിതുര, വസ്ത്രാലങ്കാരം - ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികൾ - സ്നിഗ്ദിൻ സൈമൺ ജോസഫ് , ബി ബി കോട്ടയം, ഡി ഐ - മനു ചൈതന്യ, ഓഡിയോഗ്രാഫി - ബിജു ബേസിൽ, മ്യൂസിക് മാർക്കറ്റിംഗ് - ഗുഡ് വിൽ എന്റർടെയ്ൻമെന്റ്സ്, ഡിസൈൻസ് - പ്ളാനറ്റ് ഓഫ് ആർട്ട് സ്റ്റുഡിയോ, സ്റ്റിൽസ് - വിജയ് ലിയോ , പി ആർ ഓ - അജയ് തുണ്ടത്തിൽ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.