D Gukesh vs Ding Liren World Chess Championship: ഗുകേഷിന് മിന്നും ജയം; പോയിൻറ് നിലയിൽ ഒപ്പത്തിനൊപ്പം

Gukesh Beats Ding Liren In World Chess Championship: ഡി ഗുകേഷ് മൂന്നാം മത്സരത്തിലാണ് ജയം സ്വന്തമാക്കിയത്. ഫൈനലിൽ 14 മത്സരങ്ങളാണ് ഉള്ളത്.

Written by - Zee Malayalam News Desk | Last Updated : Nov 27, 2024, 08:14 PM IST
  • ആദ്യ മത്സരത്തിൽ ഡിങ് ലിറൻ വിജയിച്ചു
  • രണ്ടാം മത്സരം സമനിലയിലായി
D Gukesh vs Ding Liren World Chess Championship: ഗുകേഷിന് മിന്നും ജയം; പോയിൻറ് നിലയിൽ ഒപ്പത്തിനൊപ്പം

സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഡിങ് ലിറൻറെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി ഗുകേഷ്. മൂന്നാമത്തെ മത്സരത്തിലാണ് ഗുകേഷ് ജയിച്ചത്. ഫൈനലിൽ 14 മത്സരങ്ങളാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ചൈനയുടെ ഡിങ് ലിറൻ വിജയിച്ചിരുന്നു.

രണ്ടാം മത്സരം സമനിലയിലായി. മൂന്നാം മത്സരത്തിലെ ജയത്തോടെ ഗുകേഷിനും ലിറനും 1.5 പോയിൻറുകളായി. മത്സരത്തിൻറെ ആരംഭം മുതൽ ആക്രമണശൈലിയാണ് ഗുകേഷ് സ്വീകരിച്ചത്. ക്ലാസിക്കൽ ചെസിൽ ആദ്യമായാണ് ഗുകേഷ് ലിറനെ തോൽപ്പിക്കുന്നത്.

മുപ്പത്തിയേഴാം നീക്കത്തിൽ ഡിങ് ലിറനെ ഗുകേഷ് വീഴ്ത്തി. നാളെ വിശ്രമ ദിനമാണ്. നാലാം മത്സരം വെള്ളിയാഴ്ച നടക്കും. ഇനി 11 മത്സരങ്ങളാണ് ശേഷിക്കുന്നത്. ആദ്യം 7.5 പോയിൻറ് നേടുന്നയാൾക്കാകും കിരീടനേട്ടം. ഡിങ് ലിറൻ നിലവിലെ ചാമ്പ്യനാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News