Malikapuram Movie : ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ പുതിയ പോസ്റ്ററെത്തി; ഏറ്റെടുത്ത് പ്രേക്ഷകർ

Malikappuram Movie : ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Written by - Zee Malayalam News Desk | Last Updated : Oct 28, 2022, 12:26 PM IST
  • എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് സിനിമയുടെ പുതിയ പോസ്റ്ററിൽ പുറത്തുവിട്ടിരിക്കുന്നത്.
  • ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
  • നവാ​ഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Malikapuram Movie : ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ പുതിയ പോസ്റ്ററെത്തി; ഏറ്റെടുത്ത് പ്രേക്ഷകർ

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മാളികപ്പുറത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. എരിയുന്ന തീയ്ക്ക് മുന്നിൽ നിൽക്കുന്ന ഉണ്ണി മുകുന്ദന്റെ ചിത്രമാണ് സിനിമയുടെ പുതിയ പോസ്റ്ററിൽ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ചിത്രത്തിൻറെ ഷൂട്ടിങ് പുരോഗമിച്ച് വരികെയാണെന്നും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉണ്ണിമുകുന്ദന്റെ പിറന്നാൾ ദിവസം പുറത്തുവിട്ടിരുന്നു. ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ രണ്ട് കുട്ടികളുടെയും കൈപിടിച്ച് ഉണ്ണി മുകുന്ദൻ നടക്കുന്നതാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. ദേവനന്ദയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവാ​ഗതനായ വിഷ്ണു ശശി ശങ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ALSO READ: Malikappuram: ഇരുമുടിക്കെട്ടുമായി ഉണ്ണി മുകുന്ദൻ; ഒപ്പം ദേവനന്ദയും ശ്രീപഥും; 'മാളികപ്പുറം' ഫസ്റ്റ് ലുക്ക്

അയ്യപ്പന്റെ ഏറ്റവും വലിയ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥ പറയുന്ന ചിത്രമാണ് മാളികപ്പുറം. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് തനിക്ക് ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ ഉണ്ണിമുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. അമല പോളിന്റെ കടാവാറിന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കുന്ന ചിത്രമാണ് മാളികപ്പുറം.

കാവ്യാ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണുവും നീത പിന്റോയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് മാളികപ്പുറം. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ, രമേഷ് പിഷാരടി, സമ്പത്ത് റാം എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് വിഷ്ണു നാരായണനാണ്.

പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂരാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് രഞ്ജിൻ രാജാണ്. ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നത് സന്തോഷ് വർമ്മയും ബികെ ഹരിനാരായണനുമാണ്. ചിത്രത്തിൻറെ ലൊക്കേഷൻ പന്തളം രാജകുടുംബം സന്ദർശിച്ചിരുന്നു. പന്തളം രാജകുടുംബത്തിലെ ദീപ വർമ്മ, അരുൺ വർമ്മ, സുധിൻ ഗോപിനാഥ് എന്നിവരാണ് ലൊക്കേഷൻ സന്ദർശിച്ചതെന്ന് ഇടൈംസ് റിപ്പോർട്ട് ചെയ്തു. ഉണ്ണി മുകുന്ദനും, ചിത്രത്തിൽ മാളികപ്പുറമായി എത്തുന്ന ബാലതാരം ദേവനന്ദയ്ക്കും ഒപ്പം സമയം ചിലവഴിച്ചതിന് ശേഷമാണ് ഇവർ മടങ്ങിയത്. പാൻ ഇന്ത്യൻ ചിത്രമായി അണിയറയിൽ ഒരുങ്ങുന്ന മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News