മാളികപ്പുറം എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയ കുട്ടിതാരമാണ് ദേവനന്ദ. മൂന്നര വയസ്സുള്ളപ്പോള്‍ തൊട്ടപ്പന് എന്ന ചിത്രത്തിലൂടെയാണ് ദേവനന്ദ സിനിമാ രംഗത്തെത്തുന്നത്. മിന്നല്‍ മുരളി, മൈ സാന്റാ, സൈമണ്‍ ഡാനിയേല്‍, തൊട്ടപ്പന്, ഹെവന്‍, ടീച്ചര്‍ തുടങ്ങി നിരവധി ചിത്രങ്ങളിൽ ദേവനന്ദ അഭിനയിച്ചിട്ടുണ്ട്. എറണാകുളം കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് ദേവനന്ദ.
Courtesy: Devanandha Instagram
Malikappuram premiere in Television: ഉണ്ണി മുകുന്ദനും ബാലതാരം ദേവനന്ദയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വിഷുദിനമായ ഏപ്രിൽ 15ന് ചിത്രം ടെലിവിഷനിൽ കാണാം.
ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിച്ചത് സംവിധായകന് വിഷ്ണു ശശിശങ്കര്‍ തന്നെയാണ്. ശബരിമല, റാന്നി, പത്തനംതിട്ട എരുമേലി ഭാഗങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
ഉണ്ണി മുകുന്ദൻ, ദേവനന്ദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ മാളികപ്പുറം ഇന്നും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. കണ്ണും മനസും നിറഞ്ഞാണ് ഓരോ പ്രേക്ഷകനും തിയേറ്ററിൽ നിന്നും ഇറങ്ങുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഡിസംബർ 30ന് ഇറങ്ങിയ ചിത്രം അത്രയധികം പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു.
Malikappuram Box office Total: കേരള ബോക്സോഫീസ് ട്വിറ്ററിൽ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം കേരളത്തിൽ നിന്നും 9 ദിവസത്തെ കളക്ഷൻ മാത്രം 8.1 കോടി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.