Cup Movie: ബേസിലിനൊപ്പം തോമസ് മാത്യുവും നമിതയും; 'കപ്പ്' റിലീസ് തിയതി പ്രഖ്യാപിച്ചു

Mathew Thomas: മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 4, 2024, 08:25 PM IST
  • മാത്യു തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
  • പതുമുഖം റിയാ ഷിബു ചിത്രത്തിൽ നായികയാകുന്നു
Cup Movie: ബേസിലിനൊപ്പം തോമസ് മാത്യുവും നമിതയും; 'കപ്പ്' റിലീസ് തിയതി പ്രഖ്യാപിച്ചു

അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റണി, എയ്ഞ്ചലിനാ മേരി ആൻ്റണി എന്നിവർ നിർമ്മിച്ച്‌ സഞ്ജു വി.സാമുവൽ കഥ ചെഴുതി സംവിധാനം ചെയ്യുന്ന കപ്പ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്തംബർ 27ന് ചിത്രം പ്രദർശനത്തിനെത്തും. മലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥയാണ് കപ്പ് എന്ന ചിത്രം പറയുന്നത്.

ഇന്ത്യയ്ക്കായി കളിക്കുക ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ് കണ്ണൻ എന്ന യുവാവിന്റെ സ്വപ്നം. അതിനായുള്ള അവന്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും സ്കൂളുമൊക്കെ അവനൊപ്പം നിൽക്കുന്നു. ഈ ശ്രമങ്ങൾക്കിടയിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും അതിനിടയിൽ ഉരുത്തിരിയുന്ന പ്രണയവുമെല്ലാം കൂടിച്ചേർന്ന ഒരു എന്റെർടൈനറാണ് ചിത്രം.

ALSO READ: അറക്കൽ മാധവനുണ്ണിയും അനുജന്മാരും വീണ്ടും വെള്ളിത്തിരയിലേക്ക്; വല്ല്യേട്ടൻ വീണ്ടും ബി​ഗ് സ്ക്രീനിലേക്ക്

മാത്യു തോമസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പതുമുഖം റിയാ ഷിബു ചിത്രത്തിൽ നായികയാകുന്നു. നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗുരു സോമസുന്ദരം, ബേസിൽ ജോസഫ്, ജൂഡ് ആന്തണി ജോസഫ്, ഇന്ദ്രൻസ്, ആനന്ദ് റോഷൻ, തുഷാര, മൃണാളിനി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

തിരക്കഥ- അഖിലേഷ് ലതാ രാജ്, ഡെൻസൺ ഡ്യൂറോം. ഗാനങ്ങൾ- മനു മഞ്ജിത്ത്. സംഗീതം- ഷാൻ റഹ്മാൻ. ഛായാഗ്രഹണം- നിഖിൽ പ്രവീൺ. എഡിറ്റിംഗ്- റെക്സൺ ജോസഫ്. കലാസംവിധാനം- ജോസഫ് തെല്ലിക്കൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- മുകേഷ് വിഷ്ണു, രഞ്ജിത്ത് മോഹൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ കൺടോളർ- നന്ദു പൊതുവാൾ. അൽഫോൻസ് പുത്രൻ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News