മോഹൻലാൽ നായകനായി എത്തുന്ന ബഹുഭാഷ ചിത്രം വൃഷഭയുടെ ചിത്രീകരണം ജൂലൈ ഒമ്പത് മുതൽ ആരംഭിക്കും. എവിഎസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, പ്രവീർ സിങ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേഹ്ത എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മലയാളത്തിന് പുറമെ തെലുങ്കിലും നിർമിക്കുന്ന ചിത്രം തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ മൊഴിമാറ്റി റിലീസ് ചെയ്യും. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധായകൻ. ജനാർദൻ മഹർഷി ചിത്രത്തിന് തിരക്കഥ ഒരുക്കും.
അച്ഛനും മകനും തമ്മിലുള്ള കഥയാണ് വൃഷഭയുടേത്. മോഹൻലാൽ ആണ് ചിത്രത്തിൽ അച്ഛൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തെലുങ്ക് സൂപ്പർ താരം മോഹൻലാലിന്റെ മകനായി ചിത്രത്തിൽ എത്തുകയെന്ന് റിപ്പോർട്ടുകളിൽ പറയുന്നത്. അച്ഛനും മകനും തമ്മിലുള്ള കഥയാണ് ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇമോഷണൽ ഡ്രാമയിൽ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം അവതരിപ്പിക്കാൻ മികച്ച വിഎഫ്എക്സ് സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നതാണ്. ചിത്രം പൂർത്തിയാക്കി ഇന്ത്യക്ക് പുറത്തുമായി ആറായിരത്തിലധികം സ്ക്രീനുകളിൽ വൃഷഭ റിലീസ് ചെയ്യുമെന്ന് നിർമാതാക്കൾ അറിയിച്ചു.
ALSO READ : Dear Vaappi Ott Update: 'ഡിയർ വാപ്പി' ഇന്ന് അർധരാത്രി മുതൽ ഒടിടിയിൽ സ്ട്രീം ചെയ്യും; എവിടെ കാണാം?
മെയ് മാസത്തോടെ വൃഷഭയുടെ ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തെ അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനാൽ വൃഷഭയുടെ ഷൂട്ടിങ് നീട്ടിവെക്കുകയായിരുന്നു. മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ എത്തുന്ന ആദ്യ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. കഴിഞ്ഞ ദിവസം ഈസ്റ്റർ ദിനത്തിൽ ചിത്രത്തിന്റെ മറ്റൊരു പോസ്റ്ററും കൂടി പങ്കുവെച്ചതോടെ ആരാധകർ ഏറെ ആവേശത്തോടെയാണ് മലൈക്കോട്ടൈ വാലിബനായി കാത്തിരിക്കുന്നത്.
രാജസ്ഥാനിൽ വെച്ചുള്ള മലൈക്കോട്ടൈ വാലിബന്റെ പ്രധാന ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ചിത്രീകരണത്തെ കുറിച്ച് ലിജോ സംസാരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. രാജസ്ഥാൻ ഉൾപ്പെടെയുള്ള ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. പ്രയാസമേറിയതും, ദൈർഘ്യമേറിയതുമായ ഷോട്ടുകളാണ് സിനിമയ്ക്കായി വേണ്ടിവന്നത് എന്ന്ലിജോ ജോസ് പറഞ്ഞു. എല്ലാ വിഭാഗങ്ങളും ഒത്തുചേർന്നാണ് ഷെഡ്യൂൾ പൂർത്തിയാക്കാൻ സാധിച്ചതെന്നും ലിജോ ജോസ് ക്യൂവിനോട് പറഞ്ഞു. സിനിമയുടെ ചില ഭാഗങ്ങൾ ഇനി ചെന്നൈയിൽ ചിത്രീകരിക്കാനുണ്ട്.
ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭ താരങ്ങളും അഭിനയിക്കുന്നുണ്ട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് നിലനിൽക്കുന്നത്. അടുത്തിടെ ഉലകനായകൻ കമൽഹസൻ മലൈക്കോട്ടൈ വാലിബനിൽ അതിഥി താരമായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം അഭ്യൂഹങ്ങൾ മാത്രമായിരുന്നു. ചിത്രത്തെ ചുറ്റിപ്പറ്റി നിരവധി അഭ്യുഹങ്ങളാണ് നിലനിൽക്കുന്നത്. കാന്താര നായകൻ റിഷഭ് ഷെട്ടി ലിജോ ജോസ് ചിത്രത്തിൽ എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.
‘മലൈക്കോട്ടൈ വാലിബന്‍’ നിര്‍മ്മിക്കുന്നത് ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോൺ ആന്റ് മേരി ക്രിയേറ്റീവ് ആണ്. കമ്പനി ആദ്യമായി നിർമിക്കുന്ന സിചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ എന്ന ചിത്രത്തിന് ശേഷം പി.എസ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. പിആർഒ- പ്രതീഷ് ശേഖർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...