ട്രാൻസ്ജെൻഡേഴ്‌സ് കമ്മ്യൂണിറ്റിയെ കേന്ദ്രീകരിച്ചുള്ള ഒരു റോഡ് ത്രില്ലർ ചിത്രമാണ് 'അതേർസ്'. സമൂഹം ചർച്ച ചെയ്യേണ്ട വളരെ ഗൗരവമുള്ള വിഷയം ചർച്ച ചെയ്യുന്ന ചിത്രമാണിത്. സാധാരണയായി ട്രാൻസ്ജെൻഡേഴ്‌സ് കമ്മ്യൂണിറ്റിയുടെ വിഷമങ്ങളും സങ്കടങ്ങളും മാത്രമാണ് സിനിമകൾ ചർച്ച ചെയ്യാറുള്ളത്. എന്നാൽ അതിനപ്പുറത്തേക്ക് ഇവരുടെ വിജയവും ധൈര്യവും സംസാരിക്കുന്ന ഒരു ചിത്രമാണ് 'അതേഴ്‌സ്' എന്നാണ് വ്യക്തമാകുന്നത്. ഇപ്പോൾ ഇതാ ചിത്രം നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിക്കൊണ്ടിരിക്കുകയാണ്.
ജയ്പൂർ, സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേയ്ക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഒപ്പം വിശാഖ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, മികച്ച നടൻ, മികച്ച ആർട്ട് ഫിലിം പ്രൊഡ്യൂസർ എന്നീ പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു. ഇനിയും നിരവധി പുരസ്കാരങ്ങളും രാജ്യാന്തര ചലച്ചിത്രമേളകളും ചിത്രത്തെ കാത്തിരിക്കുന്നുണ്ട്. അതേഴ്സിന്റെ അണിയറപ്രവർത്തകർക്ക് ഇത് പുതുവർഷ സമ്മാനം തന്നെയായിരുന്നു.
Also Read: Vanitha Trailer: സിനിമാ ജീവിതത്തിലെ ശക്തമായ കഥാപാത്രവുമായി ലെന; 'വനിത' ട്രെയിലർ
അനിൽ ആന്റോ എന്ന താരമാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിൽ അഞ്ച് ട്രാൻസ്ജെൻഡേഴ്‌സാണ് ഉള്ളത്. അതിൽ ഒരാൾ ലെങ്ത്തി ക്യാരക്ടറിനെ അവതരിപ്പിക്കുന്നു. റിയ ഇഷ, നിഷ മാത്യൂ, കേസിയ, ആർജെ രഘു, ഗോപു പടവീടൻ, ആനന്ദ് ബാൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എല്ലാം സംവിധായകൻ ശ്രീകാന്ത് ശ്രീധരൻ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ സ്റ്റാർ എന്ന് പറയുന്നത് ഇതിന്റെ തിരക്കഥ തന്നെയാണെന്നാണ് സംവിധായകൻ വ്യക്തമാക്കിയിട്ടുള്ളത്. ഒരു ചിത്രത്തിന്റെ കഥയും സ്ക്രിപ്റ്റും കഥാപാത്രങ്ങളുടെ പെർഫോമൻസുമാണ് തിയേറ്ററിൽ രണ്ടര മണിക്കൂർ ആളുകളെ പിടിച്ചിരുത്തുന്നത് എന്നാണ് സംവിധായകന്റ നിലപാട്.
ഡോ. മനോജ് ഗോവിന്ദൻ ആണ് ചിത്രം നിർമ്മിക്കുന്നത്. വിപിൻ ചന്ദ്രൻ ആണ് ഛായാഗ്രഹകൻ. രാമസാമി നാരായണസാമി ആണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ. സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് നിഖിൽ രാജനാണ്. എഡിറ്റിംഗ്: ബാബുരാജ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...