Plan-A Movie: "പ്ലാൻ-എ"യുമായി ബാലയും ഷൈൻ ടോമും; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ബാല, ഷൈൻ ടോം ചാക്കോ, മുന്ന തുടങ്ങിയവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 24, 2024, 01:19 PM IST
  • എറണാകുളം ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ നടൻ ശ്രീനിവാസൻ ആണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
  • ഐ ഇന്റർനാഷണലിന്റെ ബാനറിൽ ഡോക്ടർ എസ് രാജേഷ് കുമാർ, ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.
Plan-A Movie: "പ്ലാൻ-എ"യുമായി ബാലയും ഷൈൻ ടോമും; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

ബാല, ഷൈൻ ടോം ചാക്കോ, മുന്ന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയൻ കോട്ടയ്ക്കൽ സംവിധാനം ചെയ്യുന്ന "പ്ലാൻ-എ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. എറണാകുളം ഇടപ്പള്ളി ഹൈവേ ഗാർഡൻ ഹോട്ടലിൽ വെച്ച് നടന്ന വിപുലമായ ചടങ്ങിൽ നടൻ ശ്രീനിവാസൻ ആണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ഐ ഇന്റർനാഷണലിന്റെ ബാനറിൽ ഡോക്ടർ എസ് രാജേഷ് കുമാർ, ഹരിദാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവ്വഹിക്കുന്നു.

പ്രസന്നൻ ഒളതല തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നു. കെ ആർ മുരളീധരൻ, വർഗീസ് തകഴി, വിവേക് മുഴക്കുന്ന് എന്നിവർ എഴുതിയ വരികൾക്ക് ഷാജി സുകുമാരൻ, കെ സനൻ നായർ എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജു എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ-മനോജ് കാരന്തൂർ,കല-ത്യാഗു തവനൂർ,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്-ഗാഥ-ഫിലോ,സ്റ്റിൽസ്-അൻവർ പട്ടാമ്പി, മീഡിയ പ്രമോഷൻ-ശബരി,പി ആർ ഒ-എ എസ് ദിനേശ്.

 

Trending News