Prayaga Martin: ലഹരി കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാ​ഗ മാർട്ടിനും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

Actress Prayaga Martin: ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ സിനിമാ താരങ്ങളുടെ പേര് പരാമർശിച്ചിരുന്നു. നാളെ രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Oct 9, 2024, 05:27 PM IST
  • നടി പ്രയാ​ഗ മാർട്ടിന്റെ ഫ്ലാറ്റിലെത്തിയാണ് നോട്ടീസ് നൽകിയത്
  • ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഉൾപ്പെടെ 20 പേർ ഓംപ്രകാശിനെ സന്ദർശിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്
Prayaga Martin: ലഹരി കേസിൽ ശ്രീനാഥ് ഭാസിക്കും പ്രയാ​ഗ മാർട്ടിനും നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കും നടി പ്രയാ​ഗ മാർട്ടിനും ​ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിൽ നോട്ടീസ് നൽകി. നാളെ രാവിലെ പത്തിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. നടി പ്രയാ​ഗ മാർട്ടിന്റെ ഫ്ലാറ്റിലെത്തിയാണ് നോട്ടീസ് നൽകിയത്. ഓംപ്രകാശിന്റെ റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടെയും പേരുകൾ പരാമർശിച്ചിരുന്നു. സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാ​ഗ മാർട്ടിനും ഉൾപ്പെടെ 20 പേർ ഓംപ്രകാശിനെ കുണ്ടന്നൂരിലെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

Updating......

Trending News