Kochi : പൃഥ്വിരാജ് (Prithviraj) ചിത്രം കോൾഡ് കേസിന്റെ ടീസർ (Cold Case Teaser) പുറത്തിങ്ങി. ക്രൈം ത്രില്ലർ എന്ന് കരുതിയ ചിത്രത്തിന് ടീസർ പുറത്തിറങ്ങിയതോടെ ഹൊറർ ചിത്രത്തിന്റെ ഭാവം കൂടി ലഭിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ (Amazon Prime Video) ജൂൺ 30ന് ചിത്രം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
യുക്തിക്കും ഭക്തിക്കുമിടയിലൂടെ ഉണ്ടാകുന്ന സത്യം അന്വേഷണത്തിനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹൊറർ ചിത്രങ്ങളുടെ പ്രതീതിയായി വികൃതമായ പാവകളും മറ്റും ടീസറിലെ പല ഭാഗങ്ങളിലായി കാണാൻ സാധിക്കുന്നുണ്ട്.
Stuck in the midst of faith and logic… the quest to find the truth begins from today!#ColdCase Teaser out now
Watch #ColdCaseOnPrime June 30, @PrimeVideoIN@AditiBalan @LakshmiPriyaaC @suchitrapillai #Athmiya @Gibin_Gopinath #Pooja @IamAntoJoseph #TanuBalak #Jomon #Shameer pic.twitter.com/yRMGCSdFq5— Prithviraj Sukumaran (@PrithviOfficial) June 19, 2021
ALSO READ : Cold Case OTT റിലീസ് തിയതി പ്രഖ്യാപിച്ചു, കുറ്റാന്വേഷകനായി പൊലീസ് വേഷത്തിൽ പൃഥ്വിരാജ് വീണ്ടുമെത്തുന്നു
കഴിഞ്ഞ ദിവസമാണ് കോൾഡ് കേസിന്റെ അമസോൺ പ്രൈം വീഡയോയിലെ റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നത്. പ്രൈം വീഡിയോ തങ്ങളുടെ റിലീസാകാനിരിക്കുന്ന ത്രില്ലർ ശേഖരണങ്ങളുടെ പ്രൊമോ വീഡിയോയിൽ കോൾഡ് കേസിനെ ഉൾപ്പെടുത്തിയിരുന്നു. പ്രൊമോ വീഡിയോ കണക്കിലെടുത്ത് പ്രേക്ഷകർ കോൾഡ് കേസൊരു ക്രൈം ത്രിലർ ചിത്രമാണെന്നാണ് കരുതിയിരുന്നത്. എന്നാൽ സിനിമയുടെ ടീസർ കണ്ടപ്പോൾ ഇത് വറുമൊരു ക്രൈം ത്രിലർ അല്ല ഹൊറർ ക്രൈം ത്രിലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണെന്നാണ്.
ALSO READ : Malik, Cold Case OTT റിലീസിനായി ഒരുങ്ങുന്നു, സാമ്പത്തികമായ ബുദ്ധിമുട്ടെന്ന് നിർമാതാവ്
എസിപി സത്യജിത്ത് എന്ന് റോളിലെത്തുന്ന പൃഥ്വിരാജ് മുംബൈ പൊലീസ്, മെമ്മറീസ് എന്ന് ചിത്രങ്ങൾക്ക് ശേഷമാണ് ഒരു പൊലീസ് വേഷത്തിലെത്തുന്നത്. തമിഴ് ചിത്രം ആരുവി ഫെയിം അദിതി ബാലനാണ് നായിക. ഇരുവരെയും കൂടാതെ ലക്ഷ്മി പ്രിയ ചന്ദ്രമൗലി, ബോളിവുഡ് നടിയായ സുചിത്ര പിള്ള, അത്മിയാ എന്നിവരാണ് പ്രധാനകഥപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നത്.
ഛായഗ്രഹകനായ താനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആന്റോ ജോസഫിനൊപ്പം പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ ടി ജോണും ഷമീർ മുഹമ്മദുമാണ് നിർമിച്ചിരിക്കുന്നത്. ഗിരിഷ് ഗംഗാധരനും ജോമോനും ചേർന്നാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീനാഥ് വി നാഥാണ് ചിത്രത്തിന്റെ തിരക്കഥ.
ALSO READ : കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ
ചിത്രീകരണം പൂർത്തിയായ കോൾഡ് കേസ് തിയറ്റർ റിലീസിനായി കാത്തിരിക്കവെയാണ് കോവിഡിനെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതെ തുടർന്ന് റിലീസ് മാറ്റിവെച്ച കോൾഡ് കേസും മാലിക്കുമാണ് കഴിഞ്ഞ ദിവസം നിർമാതാവായ ആന്റോ ജോസഫ് ഒടിടി റിലീസിനായി ഒരുങ്ങുന്നു എന്നറിയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.