Allu Arjun| ഇൻസ്റ്റയിൽ 15 മില്ല്യണ്‍ ഫോളോവേഴ്‌സ്: ദക്ഷിണേന്ത്യയിലെ ആദ്യ താരം റെക്കോര്‍ഡിട്ട് അല്ലു അര്‍ജുന്‍

സൗത്തിന്ത്യൻ താരങ്ങളില്‍  വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2022, 03:07 PM IST
  • വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്.
  • 14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്
  • നേട്ടം കൈവരിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ താരമാണ് അല്ലു അര്‍ജുന്‍
Allu Arjun| ഇൻസ്റ്റയിൽ 15 മില്ല്യണ്‍ ഫോളോവേഴ്‌സ്: ദക്ഷിണേന്ത്യയിലെ ആദ്യ താരം റെക്കോര്‍ഡിട്ട് അല്ലു അര്‍ജുന്‍

മകരസംക്രാന്തി ദിനത്തില്‍ സ്വപ്‌ന തുല്യമായ നേട്ടം കൈവരിച്ചിരിക്കുകയാണ് തെന്നിന്ത്യയുടെ സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള സൗത്ത് ഇന്ത്യന്‍ താരമായിരിക്കുകയാണ് അല്ലു. 

15 മില്ല്യണ്‍ ഫോളോവേഴ്‌സാണ് അല്ലുവിനെ ഇന്‍സ്റ്റയില്‍ പിന്തുടരുന്നത്. ഈ റെക്കോര്‍ഡ് നേട്ടം കൈവരിക്കുന്ന ആദ്യ  ദക്ഷിണേന്ത്യൻ താരമാണ് അല്ലു അര്‍ജുന്‍.സൗത്ത് ഇന്ത്യന്‍ താരങ്ങളില്‍  വിജയ് ദേവരകൊണ്ട മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിന് തൊട്ടടുത്തുള്ളത്. 

ALSO READ: Bro Daddy Song : "പറയാതെ വന്നെൻ ജീവനിൽ" : ബ്രോ ഡാഡിയിലെ പുതിയ ഗാനമെത്തി

14.2 മില്യണ്‍ ഫോളോവേഴ്സാണ് വിജയ് ദേവരകൊണ്ടയ്ക്കുള്ളത്. രാം ചരണ്‍ (5), ജൂനിയര്‍ എന്‍.ടി.ആര്‍ (3.5), പ്രഭാസ് (7.7), മഹേഷ് ബാബു (7.6) എന്നിങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം. 

പുഷ്പയിലുടെ റെക്കോര്‍ഡ് വിജയമാണ് അല്ലു അര്‍ജുന്‍ സ്വന്തമാക്കിയത്. ഉത്തരേന്ത്യയിലും ബോക്‌സോഫീസിലെ അല്ലു മാജിക് തുടരുകയാണ്. 80 കോടി രൂപയ്ക്കടുത്താണ് ഹിന്ദി പുഷ്പയ്ക്ക് ലഭിച്ചിരിക്കുന്നത്. 

ALSO READ: Looop Lapeta Trailer : ടൈം ലൂപ്പ് ചിത്രവുമായി താപ്സി പന്നു; ലൂപ്പ് ലപ്പെട്ട ട്രെയ്‌ലർ പുറത്ത് വിട്ടു

ചിത്രം ആമസോണില്‍ റിലീസ് ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള ആരാധകരും ചിത്രത്തിന് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിട്ടുണ്ട്. പുഷ്പയിലൂടെ  ഉത്തരേന്ത്യയിലെയും മോസ്റ്റ് വാണ്ടഡ് സ്റ്റാര്‍ ഹീറോ ആയി അല്ലു മാറിയിരിക്കുകയാണ്.

ഡിസംബര്‍ 17ന് തിയേറ്ററുകളിലെത്തിയ പുഷ്പ 2021ലെ ഏറ്റവുമധികം പണം വാരിയ ചിത്രമായിരിക്കുകയാണ്. മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു ചിത്രത്തിന്റെ റിലീസ്.

ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്പൈഡര്‍മാന്‍ നോ വേ' ഹോമുമായി ഒന്നിടിച്ചെങ്കിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടി ചിത്രം നേടി.

രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയില്‍ എത്തിയത്.

ALSO READ: Bro Daddy | കോട്ടിട്ട് സ്റ്റൈലിഷായി മോഹൻലാലും പൃഥ്വിയും; ബ്രോ ഡാഡിയുടെ ഫസ്റ്റ് ലുക്ക് പുറത്ത്, റിലീസ് ഒടിടിയിൽ

സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മിച്ചത്.പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News