Roma:6 : 'റോമാ:6' വീഡിയോ ഗാനം പുറത്ത്

ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ചിത്രം തീർത്തുമൊരു ഫാൻ്റസി ത്രില്ലർ സ്വഭാവത്തിലുള്ളതാണ്

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 05:34 PM IST
  • ചിത്രം മെയ് അവസാനത്തോടെ റിലീസിന്
  • ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം
  • സുരേഷ് രാമന്തളിയുടെ വരികൾക്ക് ബെന്നി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്.
Roma:6 : 'റോമാ:6' വീഡിയോ ഗാനം പുറത്ത്

പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ജുവൽ മീഡിയ പ്രൊഡക്ഷൻസ്, സഹജീവനം മീഡിയ എന്നിവയുടെ ബാനറിൽ നവാഗതനായ ഷിജു പീറ്റർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് 'റോമാ:6'. 

ജീവിതവും മരണവും മരണാനന്തര ജീവതവും വേറിട്ട ആഖ്യാനശൈലിയിൽ പ്രതിപാതിക്കുന്ന ചിത്രം തീർത്തുമൊരു ഫാൻ്റസി ത്രില്ലർ സ്വഭാവത്തിലുള്ളതാണ്. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ഹനൂന അസീസ് ആലപിച്ച ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം ഈസ്റ്റർ ദിനത്തിൽ റിലീസ്സായി.

സുരേഷ് രാമന്തളിയുടെ വരികൾക്ക് ബെന്നി ജോസഫാണ് സംഗീതം നൽകിയിരിക്കുന്നത്.ബിയോണ്ട് സിനിമ ക്രിയേറ്റീവ്സ് ആണ് സഹനിർമ്മാതാവ്. ചിത്രം മെയ് അവസാനത്തോടെ റിലീസിനെത്തുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

 

പുതുമുഖങ്ങൾക്ക് പുറമേ ഭാനുമതി പയ്യന്നൂർ, ഉഷ പയ്യന്നൂർ, മദനൻ മാരാർ, പ്രാർത്ഥന പ്രദീപ്, രാഗേഷ് ബാലകൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൻ അഭിനയിക്കുന്നു. ജികിൽ പയ്യന്നൂർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റിംങ് രജീഷ് ദാമോദരനാണ് നിർവഹിക്കുന്നത്. 

പ്രൊജക്ട് ഡിസൈനർ: പി.ശിവപ്രസാദ്, മ്യൂസിക്: ബെന്നി മാളിയേക്കൽ & ജയചന്ദ്രൻ കാവുംതഴ, ഗാനരചന: സുരേഷ് രാമന്തളി & പ്രമോദ് കാപ്പാട്, പശ്ചാത്തല സംഗീതം: പ്രണവ് പ്രദീപ്, മേക്കപ്പ്: പീയുഷ് പുരുഷു, കോസ്റ്റ്യൂംസ്: സച്ചിൻ അയോധ്യ, അസോസിയേറ്റ് ഡയറക്ടർ: ലിഷ എൻ.പി

അസോസിയേറ്റ് ക്യാമറമാൻ: കിഷോർ ക്രിസ്റ്റഫർ, സിജിത്ത് കരിവെള്ളൂർ, പി.ആർ.ഒ: ഹരീഷ് എ.വി, ഡിജിറ്റൽ മാർക്കറ്റിംങ്: ബി.സിക്രിയേറ്റീവ്സ്, ക്രിയേറ്റീവ് ഡിസൈൻ: മാജിക് മൊമൻ്റ്സ്, ടൈറ്റിൽ: ദിനീഷ് കമലമദനൻ, സ്റ്റിൽസ്: നിഷാദ് പയ്യന്നൂർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News