Saif Ali Khan Hospitalized: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ നടന് കാൽമുട്ടിന് ശസ്ത്രക്രിയ നടന്നതായി റിപ്പോര്‍ട്ട്.
ഇന്ന് ജനുവരി 22 നാണ് സെയ്ഫ് അലി ഖാൻ കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. വളരെക്കാലമായി താരം കാല്‍മുട്ടിനും തോളിനും വേദന അനുഭവിക്കുകയായിരുന്നു. എന്നാല്‍, കാല്‍മുട്ടിന് ചെറിയ ശസ്ത്രക്രിയയാണ് നടത്തിയിരിയ്ക്കുന്നത് എന്നാണ് സൂചനകള്‍. അതേസമയം, റിപ്പോർട്ടുകളിൽ വ്യക്തത വരുത്തി സെയ്ഫിന്റെ ടീം ഇതുവരെ ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല.
രാവിലെ 8 മണിയോടെയാണ് സെയ്ഫ് അലി ഖാനും കരീനയും മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ എത്തിയത്, എന്നിരുന്നാലും, നടന് എങ്ങനെയാണ് ഈ മുറിവുകൾ ഉണ്ടായത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല,.
'ദേവര' എന്ന ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലായിരുന്ന സെയ്ഫ് അലി ഖാൻ. ജൂനിയർ എൻടിആറും ജാൻവി കപൂറും അഭിനയിക്കുന്ന 'ദേവര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന് കാൽമുട്ടിനും തോളിനും പരിക്കേറ്റതായി നിരവധി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതിനെക്കുറിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.