തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം സൗദി വെള്ളക്ക ഒടിടി സ്ട്രീമിങ് തുടങ്ങി. സോണി ലിവിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്..ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം നേടാൻ കഴിഞ്ഞിരുന്നു. രാഷ്ട്രീയപരമായും മറ്റും ബന്ധപ്പെട്ടുള്ള കേരളത്തിലെ കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
കോടതിയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമായ സൗദി വെള്ളക്ക ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലായിരുന്നു നിർമ്മാണം. ലുക്ക്മാൻ അവറാൻ ബിനു പപ്പു, സുധി കോപ്പ, ദേവി വർമ്മ, ശ്രന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്തത്. പാലി ഫ്രാൻസിസ് ആണ് സംഗീതം നൽകിയത്. നിഷാദ് യൂസഫ് എഡിറ്റിങ്.
Also Read: ജനതാ മോഷൻ പിക്ചേഴ്സിന് ഔദ്യോഗിക തുടക്കം, ആറ് സിനിമകൾ പ്രഖ്യാപിച്ച് മോഹൻലാൽ
അതേസമയം ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായ ഷെഫീക്കിന്റെ സന്തോഷം സിംപ്ലി സൗത്തിലും മനോരമ മാക്സിലും സ്ട്രീമിങ് തുടങ്ങി. ഇന്ത്യയ്ക്ക് പുറത്ത് സിംപ്ലി സൗത്തിലും, ഇന്ത്യയിൽ മനോരമ മാക്സിലുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നവംബർ 25 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ഒരു ഗൾഫുകാരൻ നാട്ടിലേക്ക് വരുന്നതും പിന്നെ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില പ്രശ്‍നങ്ങളും പ്രണയവും ഒക്കെയാണ് ചിത്രത്തിന്റെ പ്രമേയം. നവാഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്തത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിച്ചത്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്.
'ഷെഫീക്കിന്റെ സന്തോഷം'. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ അച്ഛനും അഭിനയിച്ചിട്ടുണ്ട്. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ബാല, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, ജോർഡി പൂഞ്ഞാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. എൽദോ ഐസക് ഛായാഗ്രഹണം നിർവഹിച്ചു. എഡിറ്റിംഹ് നൗഫൽ അബ്ദുള്ള. 'പാറത്തോട്' എന്ന ചെറിയ ഗ്രാമത്തെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നർ വിഭാഗത്തിൽപ്പെട്ട ചിത്രമാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...