മലയാളത്തിൽ ട്രെൻഡ്സെറ്റർ ആയി മാറിയ ചിത്രമാണ് ഭദ്രൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സ്ഫടികം. മോഹൻലാലിന്റെ ആടുതോമയെയും അയാളുടെ ആ കൂളിംഗ് ഗ്ലാസും ഓട്ടകാലണയും, കടുവ ചാക്കോയും, തുളസിയും ഒക്കെ ഇന്നും പ്രേക്ഷക മനസിൽ തങ്ങിനിൽക്കുന്നവരാണ്. വമ്പൻ ഹിറ്റായ ചിത്രത്തിന്റെ 4k റീമാസ്റ്റേഡ് വേർഷൻ തിയേറ്ററുകളിലേക്ക് എത്തുകയാണ്. 2023 ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിൽ വീണ്ടും പ്രദർശനത്തിനെത്തും. പുതിയ സാങ്കേതികതയുടെ എല്ലാ മികവുകളോടെയും എത്തുന്ന ചിത്രം ഒരിക്കൽ കൂടി കാണാനായി കാത്തിരിക്കുകയാണ് ഓരോ പ്രേക്ഷകനും.
1995ലാണ് സ്ഫടികം പുറത്തിറങ്ങിയത്. തിലകൻ, നെടുമുടി വേണു, കെപിഎസി ലളിത, ഉർവശി, രാജൻ പി ദേവ്, ചിപ്പി, അശോകൻ, മണിയൻപിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന പ്രസ് മീറ്റിൽ ചിത്രത്തിന്റെ ഒടിടി റിലീസിനെ കുറിച്ചും സംവിധായകൻ അറിച്ചിരുന്നു. 150ൽ കൂടുതൽ തിയേറ്ററുകളിൽ സ്ഫടികം 4K പ്രദർശനത്തിനെത്തുമെന്നാണ് വിവരം.
സ്ഫടികം 4k ഒടിടി റിലീസ് എപ്പോൾ?
4K പതിപ്പിന് ഒടിടി റിലീസ് ലഭിക്കുമെങ്കിലും ഒരു വർഷം കഴിഞ്ഞ് മാത്രമെ അത് സ്ട്രീം ചെയ്യുകയുള്ളൂവെന്നാണ് സംവിധായകൻ ഭദ്രൻ പറഞ്ഞത്. ഡിസ്നി ഹോട്ട്സ്റ്റാറിലാകും ചിത്രം സ്ട്രീം ചെയ്യുക. 4K പതിപ്പിന് ഒടിടി റിലീസ് ലഭിക്കുമെങ്കിലും 2024ൽ മാത്രമേ ചിത്രം ഡിസ്‌നി ഹോട്ട്‌സ്റ്റാറിലും MX Player-ലും സ്ട്രീം ചെയ്യുകയുള്ളൂ. ഒരു വർഷം കാത്തിരിക്കാൻ തയാറായവർക്ക് അങ്ങനെ കാണാം. - ഭദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...