Sunny Leone's Arrest: വഞ്ചന കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു,,ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിന് താരത്തെ വീണ്ടും ചോദ്യം ചെയ്യാമെന്നും കോടതി

കേസിൽ ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിന് താരത്തെ വീണ്ടും ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Feb 10, 2021, 12:14 PM IST
  • പരാതിക്കാരനായ പെരുമ്ബാവൂർ സ്വദേശി ഷിയാസിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക.
  • ഇതേ കേസിൽ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു.
  • 2016 മുതൽ 12 തവണയായി 29 ലക്ഷം തട്ടിയെടുത്തുവെന്നാണ് ഷിയാസിന്റെ പരാതി.
Sunny Leone's Arrest: വഞ്ചന കേസിൽ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു,,ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിന് താരത്തെ വീണ്ടും ചോദ്യം ചെയ്യാമെന്നും കോടതി

കൊച്ചി: വഞ്ചന കേസിൽ നടി സണ്ണി ലിയോണിന്റെ(Sunny Leone) അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ടീസ് നൽകാതെ താരത്തെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അങ്കമാലിയിൽ വാലന്റൈൻസ് ദിനത്തിൽ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയെങ്കിലും പങ്കെടുക്കാൻ എത്തിയില്ലെന്നായിരുന്നു കേസ്. കേസിൽ ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിന് താരത്തെ വീണ്ടും ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു.

പെരുമ്പാവൂർ സ്വദേശി ഡി.ജി.പിക്ക്(Loknath Behara) നേരിട്ട് സമർപ്പിച്ച പരാതിയിൽ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ താരത്തിനെ ചോ​ദ്യം ചെയ്തിരുന്നു. 29 ലംക്ഷം രൂപയാണ് സണ്ണി ലിയോൺ പരിപാടിക്കായി കൈപ്പറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്.അതേസമയം, സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യുമെന്ന് അറിയിച്ചു.

ALSO READ: Sunny Leone നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു,29 ലക്ഷം തട്ടിച്ചെന്ന് പരാതി

പരാതിക്കാരനായ പെരുമ്ബാവൂർ സ്വദേശി ഷിയാസിന്റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും ചോദ്യം ചെയ്യുക. ഇതേ കേസിൽ സണ്ണി ലിയോണിനെ നേരത്തെ ക്രൈംബ്രാഞ്ച്(Crime Branch) ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥനെ സ്‌ഥലം മാറ്റിയതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യൽ.2016 മുതൽ 12 തവണയായി 29 ലക്ഷം തട്ടിയെടുത്തുവെന്നാണ് ഷിയാസിന്റെ പരാതി.

ALSO READ: Pala Seat Controversy: Mani C Kappan നെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് Ramesh Chennithala 

അവധിക്കാലം ആഘോഷിക്കാൻ പൂവാറിൽ എത്തിയ നടിയെ(Sunny Leone) പൂവാറിലെ താമസസ്ഥലത്തെത്തിയാണ് കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച്(Crime Branch) സംഘം ചോദ്യം ചെയ്തത്. അതേസമയം സംഘാടകരുടെ പിഴവ് മൂലമാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതെ പോയതെന്നാണ് സണ്ണി ലിയോൺ നിലപാട് വ്യക്തമാക്കിയിരുന്നു. പരിപാടി വീണ്ടും സംഘടിപ്പിച്ചാൽ വീണ്ടും ഉദ്ഘാടനത്തിനെത്താൻ യാതൊരു പ്രശ്നമില്ലെന്നും അവർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News