Thankamani Box Office: തങ്കമണി ബോക്സോഫീസിനെ കിടുക്കിയോ ? ആദ്യ ദിന കളക്ഷൻ ഇതാ...

Thankamani Kerala Box Office Collection: നിലവിൽ പുറത്തു വരുന്ന കണക്ക് പ്രകാരം പ്രീ-സെയിൽസിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചത് 25 ലക്ഷത്തോളം രൂപയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സോഫീസ്‌ ട്വിറ്ററിൽ പങ്ക് വെച്ച കണക്കാണിത്

Written by - Zee Malayalam News Desk | Last Updated : Mar 7, 2024, 02:40 PM IST
  • കണക്ക് പ്രകാരം പ്രീ-സെയിൽസിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചത് 25 ലക്ഷത്തോളം രൂപയാണ്
  • സൗത്ത് ഇന്ത്യന്‍ ബോക്‌സോഫീസ്‌ ട്വിറ്ററിൽ പങ്ക് വെച്ച കണക്കാണിത്
  • ചിത്രം ആദ്യം ദിനത്തിലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ആകെ നേടിയത് അറിയാം
Thankamani Box Office: തങ്കമണി ബോക്സോഫീസിനെ കിടുക്കിയോ ? ആദ്യ ദിന കളക്ഷൻ ഇതാ...

Thankamani Kerala Box Office: വളരെ അധികം പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ദിലീപ് നായകനാകുന്ന തങ്കമണി തീയ്യേറ്ററുകളിൽ എത്തിയിരിക്കുകയാണ്.  വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം തീയ്യേറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ചോ? എത്രത്തോളം കളക്ഷൻ ചിത്രം നേടി എന്ന് പരിശോധിക്കാം. 

നിലവിൽ പുറത്തു വരുന്ന കണക്ക് പ്രകാരം പ്രീ-സെയിൽസിൽ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചത് 25 ലക്ഷത്തോളം രൂപയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സോഫീസ്‌ ട്വിറ്ററിൽ പങ്ക് വെച്ച കണക്കാണിത്. ചിത്രം ആദ്യം ദിനത്തിലെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ആകെ 5 ലക്ഷം മാത്രമെ നേടിയുള്ളു എന്ന് കളക്ഷൻ ട്രാക്കറുകൾ പങ്ക് വെച്ച വിവരങ്ങളിൽ പറയുന്നു. ഇത് ആശ്വാസകരമായ കളക്ഷനല്ല. എന്തായാലും വരുന്ന ദിവസങ്ങളിൽ കളക്ഷൻ ഉയരുമോ എന്നാണ് അറിയേണ്ടത്. ഏകദേശം 5 കോടിക്ക് മുകളിലാണ് ചിത്രത്തിൻറെ നിർമ്മാണ ചിലവായി വെബ്സൈറ്റുകളിൽ പങ്ക് വെക്കുന്ന വിവരം.

 

നീത പിളളയും പ്രണിത സുഭാഷും നായികമാരായ് എത്തുന്ന 'തങ്കമണി' ദിലീപിന്റെ 148-ാമത് സിനിമയാണ്. അജ്മൽ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

ഉടൽ സംവിധാനം ചെയ്ത രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണിത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ നാല് ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന്. ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗത്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുൺ മനോഹർ.

ഗാനരചന-ബി ടി അനിൽ കുമാർ, പ്രോജക്ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ 'അമൃത' പ്രോജക്ട് ഹെഡ്- സുമിത്ത് ബി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്എക്സ്-എഗ്ഗ് വൈറ്റ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- ശാലു പേയാട്, ഡിസൈൻ-അഡ്സോഫ്ആഡ്സ്, വിതരണം-ഡ്രീം ബിഗ് ഫിലിംസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News