തിരുവനന്തപുരം: സിനിമ-സീരിയൽ താരവും നർത്തകിയുമായ താര കല്യാണിന്റെ ശബ്ദം പൂർണമായും നഷ്ടപ്പെട്ടതായി മകൾ സൗഭാഗ്യ വെങ്കിടേഷ് വെളിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് സർജറി ചെയ്തതായും ഇപ്പോൾ വിശ്രമത്തിലാണെന്നും സൗഭാഗ്യ അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ രോഗവിവരം പങ്കുവച്ചുകൊണ്ട് താര കല്യാൺ വീഡിയോ പങ്കുവച്ചിരിക്കുകയാണ്.
വീഡിയോയിൽ മകൾ സൗഭാഗ്യ വെങ്കിടേഷ് ആണ് താരകല്യാണിനായി സംസാരിക്കുന്നത്. വർഷങ്ങളായി ശബ്ദത്തിന് പ്രശ്നം ഉണ്ടായിരുന്നു. ഗോയിറ്ററിന്റെ വളർച്ചയായിരിക്കാം, നൃത്താധ്യാപികയായി പാടുന്നതിനാൽ ആയിരിക്കാം എന്നാണ് കരുതിയത്. പല ചികിത്സകളും ചെയ്തെങ്കിലും ഫലം കണ്ടില്ല. മുൻപ് തൈറോയിഡിന്റെ ശസ്ത്രക്രിയയും ചെയ്തിരുന്നു.
ALSO READ: ചെറുപ്പത്തിലെ അമ്മ പോയി; തനിച്ചാണ് വളർന്നത്: സുബ്ബലക്ഷ്മി
ടെൻഷൻ വരുമ്പോഴും വഴക്കിടുമ്പോഴും ഒച്ച ഉയർത്തുമ്പോഴും ശബ്ദം പൂർണമായും അടഞ്ഞുപോകാൻ ആരംഭിച്ചു. ഒടുവിൽ ശരിക്കും പ്രശ്നം എന്താണെന്ന് കണ്ടെത്തി. സ്പാസ് മോഡിക് ഡിസ്ഫോണിയ എന്ന രോഗമാണ് താരാ കല്യാണിനെ ബാധിച്ചത്. തലച്ചോറിൽ നിന്ന് വോക്കൽ കോഡിലേക്ക് നൽകുന്ന നിർദേശം അബ്നോർമലാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.
സ്പാസ് മോഡിക് ഡിസ്ഫോണിയയുടെ അഡക്ടർ എന്ന സ്റ്റേജിലാണ് താര കല്യാൺ ഉള്ളത്. ഇതിനെ മറികടക്കാൻ ബോട്ടോക്സ് ചികിത്സയും ശസ്ത്രക്രിയയുമാണുള്ളത്. ആദ്യം ബോട്ടോക്സ് ചെയ്തിരുന്നു. എന്നാൽ, ആ സമയത്താണ് താര കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയുടെ മരണം സംഭവിച്ചത്.
ബോട്ടോക്സ് കഴിഞ്ഞാൽ പൂർണ വിശ്രമം ആവശ്യമാണെങ്കിലും അമ്മമ്മയുടെ മരണത്തോടെ വിശ്രമിക്കാൻ സാധിച്ചില്ലെന്ന് സൗഭാഗ്യ പറഞ്ഞു. വീണ്ടും സ്ട്രെയിൻ ചെയ്ത് സംസാരിച്ചതോടെ രോഗാവസ്ഥ വഷളായി. പിന്നീട് സർജറി മാത്രമായിരുന്നു പോംവഴി. സർജറി കഴിഞ്ഞതായും മൂന്നാഴ്ച കഴിഞ്ഞാൽ ശബ്ദം തിരികെ ലഭിക്കുമെന്നും എന്നാൽ, അത് തീർത്തും വ്യത്യസ്തമായിരിക്കുമെന്നും സൗഭാഗ്യ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.