The Kerala Story Teaser: ദൈവത്തിന്‍റെ സ്വന്തം നാട്ടിൽ നടക്കുന്ന ധാര്‍മിക പെൺവാണിഭത്തിന്‍റെ ഞെട്ടിക്കുന്ന കഥയുമായി 'ദ കേരള സ്റ്റോറി'. അദാ ശര്‍മ നായികയായി എത്തുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്.
ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും പ്രശസ്ത നിർമ്മാതാക്കളിലൊരാളായ വിപുൽ അമൃത്‌ലാൽ ഷായാണ് പ്രേക്ഷകരെ നടുക്കുന്ന മനുഷ്യക്കടത്തിന്‍റെ ദുരന്ത കഥയുമായി എത്തുന്നത്. അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം 'ദ കേരള സ്റ്റോറി', കേരളത്തിൽനിന്നും കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ്. കേരളമെന്ന കൊച്ചു സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ ഒരുപറ്റം സംഭവങ്ങളുടെ വസ്തുനിഷ്ഠവും യഥാർത്ഥവുമായ ആഖ്യാനം ലക്ഷ്യമിടുന്ന "ദ കേരള സ്റ്റോറി" യുടെ ടീസർ പുറത്തുവന്നു.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ഈ ചിത്രം, ദൈവത്തിന്‍റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും സുന്ദരമായ സംസ്ഥാനത്ത് തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തിന്‍റെ ഹൃദയഭേദകവും ഞെട്ടിപ്പിക്കുന്നതുമായ കഥയാണ് പറയുന്നത്.
'ദ കേരള സ്റ്റോറി', യുടെ ടീസര്‍ തന്നെ ഹൃദയഭേദകമാണ്. ചിത്രത്തില്‍ നായികയായി എത്തുന്ന അദാ ശര്‍മ, ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേഴ്സ് ആയി ജനങ്ങള്‍ക്ക് സേവനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന ശാലിനി (അദാ ശര്‍മ) തീവ്രവാദ സംഘടനകള്‍ നടത്തുന്ന പെൺവാണിഭത്തില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഫാത്തിമാ ബാ ആയി മാറിയ അവര്‍ IS ല്‍ ചേരാന്‍ നിര്‍ബന്ധിതയായി, ഇപ്പോള്‍ ISIS തീവ്രവാദിയായി അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുന്നു.
ടീസറില്‍ ശാലിനി ഉണ്ണികൃഷ്ണന്‍ തന്‍റെ കഥ പറയുകയാണ്. സിനിമയുടെ ലളിതവും എന്നാൽ ഞെട്ടിപ്പിക്കുന്നതുമായ ടീസർ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കേരളത്തില്‍ നടക്കുന്ന ഞെട്ടിക്കുന്ന പെൺവാണിഭത്തിന്‍റ കഥയാണ് ദ കേരള സ്റ്റോറി' പുറത്തു കൊണ്ടുവരുന്നത്.
ഏറെ സെന്‍സിറ്റീവ് ആയ ഇത്തരം വിഷയങ്ങളില്‍ നിന്ന് ഭൂരിഭാഗം നിര്‍മ്മാതാക്കളും സംവിധായകരും പിന്മാറുമ്പോൾ, നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ, തന്‍റെ 4 വർഷത്തെ വിപുലവും ആഴത്തിലുള്ളതുമായ ഗവേഷണത്തിലൂടെ ഈ ഭയാനകമായ കഥ ബിഗ് സ്‌ക്രീനിലേക്ക് കൊണ്ടുവരാൻ തീരുമാനിയ്ക്കുകയായിരുന്നു.
സംവിധായകൻ സുദീപ്‌തോ സെൻ ചിത്രത്തിന്‍റെ ഭാഗമായി സംസ്ഥാനത്തും അറബ് രാജ്യങ്ങളിലും പോയി ഇരകളുടെ കുടുംബങ്ങളെയും പ്രദേശവാസികളെയും കണ്ടു. ലഭിച്ച കണ്ടെത്തലില്‍ ഞെട്ടിയ അദ്ദേഹം ചിത്രവുമായി മുന്നോട്ടു പോകാന്‍ തീരുമാനിയ്ക്കുകയായിരുന്നു. ചിത്രത്തിന്‍റെ ആദ്യ ആഖ്യാന യോഗത്തിൽ തന്നെ താന്‍ കരയുകയായിരുന്നുവെന്ന് വിപുൽ ഒരിയ്ക്കല്‍ പറഞ്ഞിരുന്നു.
സമീപകാല അന്വേഷണമനുസരിച്ച്, 2009 മുതൽ, കേരളത്തിലും മംഗലാപുരത്തും ഹിന്ദു, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള ഏകദേശം 32,000 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ചു. അവരിൽ ഭൂരിഭാഗത്തിന്‍റെയും ജീവിതം സിറിയയിലും അഫ്ഗാനിസ്ഥാനിലും ഐഎസിന്‍റെയും ഹഖാനി സ്വാധീനത്തിന്‍റെയും ഉയർന്ന സ്വാധീനമുള്ള മറ്റ് പ്രദേശങ്ങളിലാണ് അവസാനിക്കുന്നത്.
വിപുൽ അമൃത്‌ലാൽ ഷാ ഇപ്പോൾ ഈ കണ്ടെത്തലുകൾ 'ദ കേരള സ്റ്റോറി' ആയി അവതരിപ്പിക്കുന്നു.
'ദ കേരള സ്റ്റോറി' അടുത്ത വർഷം തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...