Toxic Movie Controversy: ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചു; യഷ് - ഗീതുമോഹൻദാസ് ചിത്രം ടോക്‌സിക് ഷൂട്ടിം​ഗ് നിർത്തി

Toxic Movie Controversy: ചിത്രീകരണത്തിനായി മരങ്ങൾ മുറിച്ച് മാറ്റിയതിന് തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ വനം വകുപ്പ് പുറത്ത് വിട്ടിട്ടുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Oct 31, 2024, 12:41 PM IST
  • സിനിമയുടെ ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്.
  • ബെം​ഗളൂരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയെന്നാണ് ആരോപണം.
Toxic Movie Controversy: ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചു; യഷ് - ഗീതുമോഹൻദാസ് ചിത്രം ടോക്‌സിക് ഷൂട്ടിം​ഗ് നിർത്തി

കന്നട സൂപ്പ‍ർതാരം യഷിന്റെ ബി​ഗ്ബജറ്റ് ചിത്രം 'ടോക്സിക്'ന്റെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി നൂറിലേറെ മരങ്ങൾ മുറിച്ചതായി പരാതി ഉയർന്നതിനെ തുടർന്നാണ് സംസ്ഥാന വനം വകുപ്പ് ചിത്രീകരണം നിർത്തിവെപ്പിച്ചത്. ബെം​ഗളൂരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയെന്നാണ് ആരോപണം. 

ചിത്രത്തിനായി ഏക്കർ കണക്കിന് സ്ഥലത്തെ നൂറുകണക്കിന് മരങ്ങൾ മുറിച്ചുമാറ്റിയെന്നാണ് ആരോപണം. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കർണാടക വനം മന്ത്രി ഈശ്വർ ബി ഖണ്ഡ്ര പറഞ്ഞു. വനം വകുപ്പിന്റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയിൽ നിന്നുള്ള മരങ്ങൾ മുറിച്ച് മാറ്റിയെന്നാണ് പരാതി. മരങ്ങൾ മുറിച്ച് മാറ്റിയതിന് തെളിവായി സാറ്റലൈറ്റ് ചിത്രങ്ങൾ വനം വകുപ്പ് പുറത്ത് വിട്ടിരുന്നു. സ്ഥലം സന്ദർശിച്ച് വിലയിരുത്തിയ  മന്ത്രി ഈശ്വ‍ർ ഖണ്ഡ്രെ സിനിമാ നി‍മാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയിരുന്നു.

അതേസമയം മരം വെട്ടിയിട്ടില്ലെന്ന് സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. വനം വകുപ്പിന് വിശദമായ റിപ്പോ‍ർട്ട് നൽകുമെന്ന് നിർമാതാ‌വായ സുപ്രീത് വ്യക്തമാക്കി. റോക്കിം​ഗ് സ്റ്റാർ യാഷിന്റെ കരിയറിലെ പത്തൊമ്പതാമത്തെ ചിത്രമാണ് 'ടോക്സിക്'. ​ഗീതു മോഹൻദാസാണ് സംവിധാനം. 

എച്ച്എംടിയെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് കടുക്കുന്നതിനിടെയാണ് പുതിയ വിവാദം. സർക്കാർ ഭൂമി എച്ച്എംടി അനധികൃതമായി തട്ടിയെടുത്തതാണെന്നും അത് തിരിച്ച് പിടിക്കുമെന്നും കോൺ​ഗ്രസ് സ‍‍ർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എച്ച്എംടിയെ നവീകരിക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നാണ് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ആരോപണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News