വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി!!

മലയാള ചലച്ചിത്ര താരവും നിര്‍മ്മാതാവുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതാനായി. ഐശ്വര്യയാണ് വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 

Last Updated : Feb 2, 2020, 11:46 AM IST
വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനായി!!

മലയാള ചലച്ചിത്ര താരവും നിര്‍മ്മാതാവുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതാനായി. ഐശ്വര്യയാണ് വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 

കലൂർ റെന ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറിനാണ് റിസപ്ഷന്‍. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

നടന്‍ ഹരീഷ് കണാരന്‍, ധർമജൻ ബോൾഗാട്ടി എന്നിവര്‍ വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം ആശംസകള്‍ നേര്‍ന്ന് കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്.

2003ല്‍ എന്‍റെ വീട് അപ്പൂന്‍റേ൦ എന്ന ചിത്രത്തിലൂടെ സിനിമാഭിനയരംഗത്തെത്തിയ വിഷ്ണു 2015ല്‍ അമര്‍ അക്ബര്‍ ആന്റണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി. 

തുടര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും തിരക്കഥ രചിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകനായും അഭിനയിച്ചു.

ഷാഫി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് വിഷ്ണു ഇപ്പോള്‍. ബിപിനുമായി ചേർന്ന് വിഷ്ണു ഒരുക്കിയ തിരക്കഥകളും ബോക്സ്ഓഫീസിൽ വലിയ വിജയം നേടി.

Trending News