Manjummel Boys : കോമഡി പ്രതീക്ഷിച്ചവർക്ക് തെറ്റി, 'മഞ്ഞുമ്മൽ ബോയിസ്' ത്രില്ലറാണ്; ട്രെയിലർ പുറത്ത്

Manjummel Boys Movie Trailer : ജാൻ എ മൻ സിനിമയുടെ സംവിധായതൻ ചിദംബരമാണ് മഞ്ഞുമ്മൽ ബോയിസ് സംവിധാനം ചെയ്യുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 07:25 PM IST
  • യഥാർഥ കഥയെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് മഞ്ഞുമ്മൽ ബോയിസ്
  • ചിദംബരമാണ് ചിത്രത്തിന്റെ സംവിധായകൻ
  • 2012ൽ നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
Manjummel Boys : കോമഡി പ്രതീക്ഷിച്ചവർക്ക് തെറ്റി, 'മഞ്ഞുമ്മൽ ബോയിസ്' ത്രില്ലറാണ്; ട്രെയിലർ പുറത്ത്

Manjummel Boys Movie Updates : ജാൻ എ മൻ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം 'മഞ്ഞുമ്മൽ ബോയിസ്' ന്റെ ട്രെയിലർ പുറത്ത്. യഥാർഥ കഥയെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയ വൻ താരനിരയാണ്. ഒരു സർവൈവൽ ത്രില്ലറാണ് ചിത്രമാണ് മഞ്ഞുമ്മൽ ബോയിസ് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. 

നേരത്തെ വാർത്തകളിൽ ഒക്കെ ഇടം പിടിച്ചിരുന്ന കൊടൈക്കനാലിലെ ഗുണ കേവിൽ സംഭവിക്കുന്ന അപകടവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടില്ല. നേരത്തെ ഫെബ്രുവരിയിൽ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഈ മാസം തന്നെ ചിത്രം തിയറ്ററുകളിൽ എത്തും. എന്നാൽ തീയതി എന്നാണെന്ന് അണിയറപ്രവർത്തകർ ഇതുവരെ വ്യക്തമാക്കിട്ടില്ല. സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത് സുശിൻ ശ്യാമാണ്. മഞ്ഞുമ്മൽ ബോയിസ് മലയാള സിനിമയുടെ സീൻ മാറ്റി എഴുതുമെന്ന് നേരത്തെ സുശിൻ ശ്യാം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

മധ്യവേനലവധി കാലത്ത് കേരളത്തിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാൽ. കൊടൈക്കനാൽ ടൗണിന് പുറത്താണ് 'ഡെവിൾസ് കിച്ചൻ' എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ച‌യുള്ള 'ഗുണാ കേവ്സ്' സ്ഥിതി ചെയ്യുന്നത്. ആ ടൂറിസ്റ്റ് സംഘത്തിന്റെ അപകടത്തിന് ശേഷം, അധികാരികൾ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ടെങ്കിലും പലരും അങ്ങോട്ടേക്ക് പോവാൻ ഭയപ്പെട്ടിരുന്നു. 1992-ൽ പുറത്തിറങ്ങിയ കമൽഹാസൻ ചിത്രം 'ഗുണ'യിലെ 'കണ്മണി അൻപോട് കാതലൻ' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിൾസ് കിച്ചൻ' ഗുഹയിലാണ്. ഈ ഗുഹ സിനിമ പുറത്തിറങ്ങിയതിൽ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

ALSO READ : The Kerala Story OTT : കാത്തിരുപ്പുകൾക്ക് ഇനി വിരാമം; കേരള സ്റ്റോറി ഒടിടിയിലേക്ക്, റിലീസ് തീയതി പുറത്ത്

പ്രഖ്യാപനം വന്നത് മുതൽ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂർത്തിയാക്കിയ ചിത്രത്തിൽ നടൻ സലിം കുമാറിന്റെ മകൻ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹർഷൻ, സംഗീതം: സുഷിൻ ശ്യാം, പശ്ചാത്തലസംഗീതം: സുഷിൻ ശ്യാം, സൗണ്ട് ഡിസൈൻ: ഷിജിൻ ഹട്ടൻ, അഭിഷേക് നായർ, സൗണ്ട് മിക്സ്: ഫസൽ എ ബക്കർ, ഷിജിൻ ഹട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബിനു ബാലൻ, കാസ്റ്റിംഗ് ഡയറെക്ടർ: ഗണപതി, വസ്ത്രാലങ്കാരം: മഹ്സർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: വിക്രം ദഹിയ, സ്റ്റിൽസ്: രോഹിത് കെ സുരേഷ്, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആർ&മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News