ദുബായിൽ ഇനി ഡ്രൈവറില്ലാ കാറുകളെത്തും; ഡിജിറ്റൽ മാപ്പിങ്ങിന് തുടക്കമായി

അടുത്ത വര്‍ഷം മുതലാണ് നഗരത്തിൽ ഡ്രൈവറില്ലാ വാഹനങ്ങൽ തെരുവിലിറങ്ങുന്നത്. മികച്ച അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരം മാപ്പ് തയ്യാറാക്കി അതനുസരിച്ച് യാത്രയുടെ റൂട്ട് രൂപകൽപ്പന ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Jun 3, 2022, 04:44 PM IST
  • ഗൂഗിൾ മാപ്പ് തയ്യാറാക്കുന്ന രൂപത്തിൽ ഓട്ടോണമസ് കാറുകൾക്ക് ശരിയായ ദിശ നിർണ്ണയിക്കാൻ കഴിയുന്ന ഡിജിറ്റൽ മാപ്പാണ് മുനിസിപ്പാലിറ്റി തയ്യാറാക്കുന്നത്.
  • മികച്ച അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരം മാപ്പ് തയ്യാറാക്കി അതനുസരിച്ച് യാത്രയുടെ റൂട്ട് രൂപകൽപ്പന ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
  • ദുബായ് മുനിസിപ്പാലിറ്റിയെ ലോകോത്തര നിലവാരത്തിലേയ്ക്ക് എത്തിക്കാനുള്ള ദുബായ് സർക്കാരിന്റെ കാഴ്ചപാടിന് അനുസൃതമായാണ് നടപടി.
ദുബായിൽ ഇനി ഡ്രൈവറില്ലാ കാറുകളെത്തും; ഡിജിറ്റൽ മാപ്പിങ്ങിന് തുടക്കമായി

ദുബായ്: ദുബായിൽ ഓട്ടോണമസ് വാഹനങ്ങൾക്കായി ഡിജിറ്റൽ മാപ്പ് രൂപകൽപ്പന ചെയ്തു തുടങ്ങി. ദുബായ് മുനിസിപ്പാലിറ്റിയുടെ ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റംസാണ് വാഹനങ്ങൽക്കായി ഡിജിറ്റൽ മാപ്പ് രൂപകൽപ്പന ചെയ്യുന്നത്. ഡ്രൈവറില്ലാ കാറുകളും മറ്റു വാഹനങ്ങലും തെരുവിലിറങ്ങുന്നതിന് മുന്നോടിയായാണ് ഡിജിറ്റൽ മാപ്പിന് തുടക്കം കുറിച്ചത്. ഗൂഗിൾ മാപ്പ് തയ്യാറാക്കുന്ന രൂപത്തിൽ ഓട്ടോണമസ് കാറുകൾക്ക്  ശരിയായ ദിശ നിർണ്ണയിക്കാൻ കഴിയുന്ന ഡിജിറ്റൽ മാപ്പാണ് മുനിസിപ്പാലിറ്റി തയ്യാറാക്കുന്നത്. നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് മാപ്പ് രൂപപ്പെടുത്തുക.

അടുത്ത വര്‍ഷം മുതലാണ് നഗരത്തിൽ ഡ്രൈവറില്ലാ വാഹനങ്ങൽ തെരുവിലിറങ്ങുന്നത്. മികച്ച അന്തർദേശീയ മാനദണ്ഡങ്ങൾ പ്രകാരം മാപ്പ് തയ്യാറാക്കി അതനുസരിച്ച് യാത്രയുടെ റൂട്ട് രൂപകൽപ്പന ചെയ്യാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഭാവിയിൽ ദുബൈയിലെ ഗതാതഗ സംവിധാനത്തിന്റെ ഗണ്യമായ പങ്ക് ഈ മേഖലയിലേക്ക് മാറ്റാനാണ് അധിക‍ൃതര്‍ ആലോചിക്കുന്നത്. 2030ഓടെ എമിറേറ്റിന്റെ 25 ശതമാനം യാത്രകളും ഡ്രൈവറില്ലാ വാഹനത്തിലാക്കുക എന്നതാണ് യുഎഇ സർക്കാരിന്റെ ലക്ഷ്യം. യുഎഇയിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണം ആരംഭിക്കാൻ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച നിർദേശം കഴിഞ്ഞ വർഷം അംഗീകരിച്ചിരുന്നു. തുടർന്ന് വിവിധ എമിറേറ്റുകൾ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

Read Also:സൗദിയിൽ എട്ട് തസ്തികകളിൽ ഇനി വിദേശ റിക്രൂട്ട്മെന്റില്ല

ദുബായ് മുനിസിപ്പാലിറ്റിയെ ലോകോത്തര നിലവാരത്തിലേയ്ക്ക്  എത്തിക്കാനുള്ള ദുബായ് സർക്കാരിന്റെ കാഴ്ചപാടിന് അനുസൃതമായാണ് നടപടി. ഡിജിറ്റൽ മാപ്പ് പദ്ധതിക്കായി മുനിസിപ്പാലിറ്റിയുടെ ജി ഐ എസ് സെന്റർ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി പദ്ധതി ഏകോപിപ്പിക്കും. ഡിജിറ്റൽ മാപ്പിങ്ങിലൂടെ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച ഡ്രൈവിങ് അനുഭവം ആസ്വദിക്കാനാകും. ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി ദുബായിയെ മാറ്റുകയും ഒപ്പം പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News