UAE: യുഎഇയില്‍ ഇനി സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ്; പദ്ധതിയുടെ ആദ്യഘട്ടം ജുമൈറയില്‍

UAE: പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പത്തോളം ടാക്സികളാണ് ജുമൈറയില്‍ സര്‍വ്വീസ് നടത്തുക എന്നാണ് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 7, 2023, 10:06 PM IST
  • യുഎഇയില്‍ ഇനി സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ്
  • സര്‍വ്വീസ് ഈ വര്‍ഷം അവസാനത്താടെ നടപ്പിലാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്
  • പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പത്തോളം ടാക്സികളാണ് ജുമൈറയില്‍ സര്‍വ്വീസ് നടത്തുക
UAE: യുഎഇയില്‍ ഇനി സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ്; പദ്ധതിയുടെ ആദ്യഘട്ടം ജുമൈറയില്‍

അബുദാബി: സെല്‍ഫ് ഡ്രൈവിംഗ് ടാക്സി സര്‍വ്വീസ് നടപ്പിലാക്കാനൊരുങ്ങി യുഎഇ.അത്യാധുനിക ടാക്സി സര്‍വ്വീസ്  ഈ വര്‍ഷം അവസാനത്താടെ നടപ്പിലാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.  ജുമൈറ പ്രദേശത്താണ് അത്യാധുനിക സംവിധാനമായ സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ് യുഎഇ നടപ്പിലാക്കുന്നത്. പേരുപോലെ തന്നെ സെല്‍ഫ് ഡൈവിങ് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് ഡ്രൈവറില്ലെന്നതാണ്. 

Also Read: Dubai News: ദുബൈയിൽ സിഐഡി ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയ കേസിൽ നാല് പ്രവാസികൾക്ക് ശിക്ഷ

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പത്തോളം ടാക്സികളാണ് ജുമൈറയില്‍ സര്‍വ്വീസ് നടത്തുക.  ഈ വിവരം ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്പോർട്ട് അതോറിറ്റിയാണ് അറിയിച്ചിരിക്കുന്നത്.  ദുബായ് ആര്‍ടിഎ ഗതാഗത സംവിധാന ഡയറക്ടര്‍ ഖാലിദ് അല്‍ അവാധിയാണ് ഇതിനെ കുറിച്ച്  വിശദീകരിച്ചിരിക്കുന്നത്.  മാത്രമല്ല 2030 ഓടെ നാലായിരം സെല്‍ഫ് ഡ്രൈവിങ് ടാക്സികള്‍ രാജ്യത്തുടനീളം സര്‍വ്വീസ് നടത്താനാകുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് ഡയറക്ടര്‍ ഖാലിദ് അല്‍ അവാധി വിശദമാക്കി. 

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 

 

എന്നാൽ സെല്‍ഫ് ഡ്രൈവിംഗ് ടാക്സി സര്‍വ്വീസുകള്‍ക്ക് ഈടാക്കുന്ന ചാര്‍ജ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ ലിമോ ടാക്സി സര്‍വ്വീസുകള്‍ക്ക് ഈടാക്കുന്നതിന് തുല്ല്യമായ ചാര്‍ജുതന്നെയാകും സെല്‍ഫ് ഡ്രൈവിങ് ടാക്സികള്‍ക്കും ചുമത്തുകയെന്നാണ് റിപ്പോർട്ട്. യുഎസ് ആസ്ഥാനമായ സെല്‍ഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയായ ക്രൂയിസാണ് യുഎഇയില്‍ സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ് നടപ്പിലാക്കുന്നത്. ഇതിനായി ജുമൈറ പ്രദേശത്തിന്റെ ഡിജിറ്റല്‍ മാപ്പിങ് ഇതിനകം ക്രൂസിയ് സംഘം നടത്തിയിട്ടുണ്ട്.  ക്രൂയീസ് ഇലക്ട്രാണിക് സെല്‍ഫ് ഡ്രൈവിങ് ടാക്സികളുടെ പ്രത്യേകത എന്ന പറയുന്നത് ഇത് കാര്‍ബണ്‍ വിസരണമില്ലാത്തവയാണ് എന്നതാണ്.  ഇതോടെ യുഎസിന് പുറത്ത് ക്രൂയീസ് സെല്‍ഫ് ഡ്രൈവിങ് ടാക്സി സര്‍വ്വീസ് നിലവില്‍ വരുന്ന ആദ്യ രാജ്യമായി മാറാൻ പോകുകയാണ് യുഎഇ. 

Also Read: Weight Loss: വയറിലെ കൊഴുപ്പ് കൂടുന്നതിൽ ആശങ്കയുണ്ടോ? രാത്രി ഈ 2 പാനീയങ്ങൾ സേവിച്ചോളൂ..!

ഈ വർഷം യുഎഇയിൽ നിലവിൽ വരിക മൂന്നുപേര്‍ക്ക് യാത്രചെയ്യാവുന്ന സെല്‍ഫ് ഡ്രൈവിങ് ടാക്സികളാണ്. ഇതിന്റെ മറ്റൊരു പ്രത്യേകത മുന്‍ സീറ്റില്‍ യാത്രക്കാര്‍ക്കിരിക്കാന്‍ സൗകര്യമുണ്ടാവുകയില്ലെന്നതാണ്.  മാത്രമല്ല ഡ്രൈവര്‍ലസ്‌ ടാക്സി സര്‍വ്വീസുകളുടെ സീറ്റിങ് സജ്ജീകരണം സംബന്ധിച്ച് ദുബായ് ആര്‍ടിഎ ഡയറക്ടര്‍ അല്‍ അവാധി വിശദമാക്കി. സെല്‍ഫ് ഡ്രൈവിങ് ടാക്സികള്‍ നിലവില്‍ വരിക ജുമൈറ പ്രദേശത്ത് മാത്രമായിരിക്കും. ഇത്തിഹാദ് മ്യൂസിയത്തിനും ദുബായ് വാട്ടര്‍ കനാലിനും ഇടയിലായിരിക്കും ടാക്സികള്‍ സര്‍വ്വീസ് നടത്തുന്നത്. ഭാവിയില്‍ ആറോളം പേര്‍ക്ക് ഇരിക്കാവുന്ന സെല്‍ഫ് ഡ്രൈവിങ് ടാക്സികള്‍ ക്രൂയീസ് കമ്പനി രൂപകല്‍പ്പന ചെയ്യുമെന്നും അല്‍ അവാധി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News