Oman: വിസ നടപടികള്‍ പുനരാരംഭിക്കാനൊരുങ്ങി ഒമാന്‍. എന്നാല്‍, Covid മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വിദേശികള്‍ക്ക് പ്രവേശനം അനുവദിക്കൂ.
കോവിഡ് (Covid-19) വ്യാപിച്ച സാഹചര്യത്തിലാണ് ഒമാന്‍ (Oman) വിസ അനുവദിക്കുന്നത് നിര്‍ത്തിവച്ചത്. സെപ്റ്റംബര്‍ 1 മുതല്‍ വിസാ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഒമാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശ പ്രകാരമാണ് നടപടി.
എന്നാല്‍, വിദേശികള്‍ക്ക് പ്രവേശനത്തിന് നിബന്ധനകള്‍ പാലിച്ചിരിയ്ക്കണം. അതായത്
രണ്ട് ഡോസ് കോവിഡ് വാക്സിന് (Covid Vaccine) അടക്കം സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിച്ച് വിദേശികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാം.
കൂടാതെ, ഈ വര്‍ഷം ജനുവരി മുതല്‍ അനുവദിച്ച എല്ലാ വിസകളുടെയും കാലാവധിയും നീട്ടി നല്‍കിയിട്ടുണ്ട്. കാലാവധി നീട്ടിയതിന് പ്രത്യേക ഫീസ് ചുമത്തില്ല. രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് ROP വെബ്സൈറ്റിലൂടെ കാലാവധി നീട്ടിയത് മനസിലാക്കാന്‍ സാധിക്കും.
Also Read: Oman: ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി ഒമാന്‍, സെപ്റ്റംബര്‍ 1 മുതല്‍ പ്രവേശാനാനുമതി
ആറു മാസത്തിലധികം സമയം രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് സ്പോണ്‍സറുടെ അപേക്ഷയിലാണ് പ്രവേശനാനുമതി ലഭിക്കുക. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ അവിഷ്ക്കരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ വിദേശികളുടെ വിസ പുതുക്കുന്നതിന് ഒരു ഡോസ് വാക്സിന് നിര്‍ബന്ധമാണ്. എന്നാല്‍, ഒക്ടോബര്‍ ഒന്നുമുതല്‍ സ്വദേശികളും വിദേശികളും രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചിരിക്കേണ്ടത് നിര്‍ബന്ധമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഒമാന്‍ സെപ്റ്റംബര്‍ 1 മുതല്‍ ഇന്ത്യക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...