Qatar Covid Updates: ഖത്തറിൽ കോവിഡ് കുതിക്കുന്നു; സ്കൂൾ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക്

Qatar Covid Updates: ഖത്തറിൽ കോവിഡ് വ്യാപനം കുതിക്കുന്നു.  ഇവിടെ ഇന്നലെ മാത്രം പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 741 ആണ്.  

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 07:29 AM IST
  • ഖത്തറിൽ കോവിഡ് കുതിക്കുന്നു
  • ഇന്നലെ മാത്രം പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 741
  • പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 533 പേർക്ക് സമ്പർക്കത്തിലൂടേയും 208 പേർ വിദേശത്തു നിന്നും മടങ്ങി വന്നവരുമാണ്
Qatar Covid Updates: ഖത്തറിൽ കോവിഡ് കുതിക്കുന്നു; സ്കൂൾ വിദ്യാഭ്യാസം വീണ്ടും ഓൺലൈനിലേക്ക്

ദോഹ: Qatar Covid Updates: ഖത്തറിൽ കോവിഡ് വ്യാപനം കുതിക്കുന്നു.  ഇവിടെ ഇന്നലെ മാത്രം പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 741 ആണ്.  എന്നാൽ ചികിത്സയിലിരുന്ന 182 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട് എന്നത് ആശ്വാസമാണ്.  

പുതുതായി സ്ഥിരീകരിച്ച കേസുകളിൽ 533 പേർക്ക് സമ്പർക്കത്തിലൂടേയും 208 പേർ വിദേശത്തു നിന്നും മടങ്ങി വന്നവരുമാണ്.  ഇതിനിടയിൽ ഒരു മരണം കൂടി സ്ഥിരീകരിച്ചു.  ഇതോടെ ഖത്തറിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 618 ആയിട്ടുണ്ട്.  ഇതിനിടയിൽ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്‌കൂള്‍ കിന്‍ഡര്‍ഗര്‍ട്ടന്‍ വിദ്യാഭ്യാസം നാളെ മുതല്‍ വീണ്ടും ഓണ്‍ലൈനിലേക്ക് ആക്കാൻ അധികൃതർ ഉത്തരവിറക്കി.

Also Read: Qatar Covid Report: ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷം; ആശങ്കയിൽ പ്രവാസികൾ

ഒരാഴ്ചത്തേക്കാണ് പൊതുസ്വകാര്യമേഖലകളിലെ സ്‌കൂളുകളുടെയും കിന്‍ഡര്‍ഗര്‍ട്ടനുകളുടെയും പ്രവര്‍ത്തനം ഓണ്‍ലൈനിലേക്ക് മാറ്റുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഈ തീരുമാനം അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്താണ്. ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറുന്നതിനാല്‍ വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ത്തിവെക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പക്ഷേ ജീവനക്കാരും, അധ്യാപകരും സ്‌കൂളുകളില്‍ എത്തണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിതവും ആരോഗ്യകരവുമായി വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനാണ് കുട്ടികളെ സ്‌കൂളുകളില്‍ വരുന്നതില്‍ നിന്നും ഒഴിവാക്കി ഓണ്‍ലൈനിലേക്ക് മാറ്റുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Also Read: Omicron: ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഒമാനിൽ വാക്സിൻ നിർബന്ധമാക്കി

ഇന്നലെ ആരോഗ്യ മന്ത്രാലയവുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്. വരുന്ന ഒരാഴ്ചയിലെ കോവിഡ് തോത് വിലയിരുത്തിയാവും ഭാവി തീരുമാനങ്ങള്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News