Omicron: ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഒമാനിൽ വാക്സിൻ നിർബന്ധമാക്കി

Covid Restrictions: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയും ഒപ്പം ഒമിക്രോൺ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു.   

Written by - Zee Malayalam News Desk | Last Updated : Dec 28, 2021, 08:25 AM IST
  • ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു
  • ഒമാനിൽ വാക്സിൻ നിർബന്ധമാക്കി
  • വാക്‌സീനെടുക്കാൻ ആരോഗ്യപ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം
Omicron: ഗൾഫ് രാജ്യങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഒമാനിൽ വാക്സിൻ നിർബന്ധമാക്കി

ഗൾഫ്: Covid Restrictions: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുകയും ഒപ്പം ഒമിക്രോൺ വകഭേദം പടരുന്നതിന്റെയും പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കുന്നു. 

ഇതിന്റെ അടിസ്ഥാനത്തിൽ ഒമാനിൽ (Oman) പൊതുസ്ഥലങ്ങളിലും ഓഫിസുകളിലും പ്രവേശിക്കാനും 18 വയസ്സ് കഴിഞ്ഞ വിദേശികൾക്കു രാജ്യത്തെത്താനും 2 ഡോസ് വാക്സീൻ നിർബന്ധമാക്കിയിട്ടുണ്ട്. 

Also Read: Omicron: നാല് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി വിലക്കേർപ്പെടുത്തി യുഎഇ

മാത്രമല്ല 72 മണിക്കൂറിനകമുള്ള ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് കരുതണം. കൂടാതെ വാക്‌സീനെടുക്കാൻ ആരോഗ്യപ്രശ്‌നമുള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. 

ഒമാൻ (Oman) അംഗീകരിച്ചിട്ടുള്ള വാക്സിനുകൾ അസ്ട്രസെനക (കോവിഷീൽഡ്), കോവാക്സിൻ, ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ, മൊഡേണ, സ്പുട്നിക്-V, സിനോവാക്, സിനോഫാം എന്നിവയാണ്. 

Also Read: Teenagers Vaccination: കുട്ടികൾക്ക് കോവാക്സിൻ മാത്രം, മാർഗനിർദ്ദേശം പുറത്തിറക്കി കേന്ദ്രം

അബുദാബിയിൽ ഗ്രീൻപാസും 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവർക്ക് മാത്രമേ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയു.  ഗ്രീൻപാസ് നൽകുന്നത് തന്നെ വാക്സിനേഷന്റെയും പിസിആർ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ്.

മറ്റ് എമിറേറ്റിൽനിന്ന് അബുദാബിയിലേക്കു വരുന്നവർക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.  അതുപോലെ കുവൈത്തിൽ എത്തുന്നവർക്ക് 3 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ‌നിലവിൽ ‌വന്നിട്ടുണ്ട്.  ശേഷം 72 മണിക്കൂറിനു ശേഷം ‌നടത്തുന്ന പിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആയാൽ ഇവർക്ക് പുറത്തിറങ്ങാം. പക്ഷെ ഫലം  പോസിറ്റീവ് ആണെങ്കിൽ 10 ദിവസം ക്വാറന്റീനിൽ തുടരണമെന്നത് നിർബന്ധം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News