ആണവോർജ വികസനത്തിലേക്ക് ചുവടുവച്ച് യുഎഇ. ബറാക ന്യൂക്ലിയര്‍ പവർ പ്ലാന്‍റിന്‍റെ രണ്ടാം യൂണിറ്റ് പ്രവർത്തന സജ്ജമായതായി എമിറേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് രാഷ്ട്രത്തിന്‍റെ നേട്ടത്തെ പ്രകീർത്തിച്ചു.
1400 മെഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതോടെ പ്ലാന്‍റിന്‍റെ ആകെ ഉത്പാദനം 2800 ആയി ഉയരും. വിഭാവനം ചെയ്തിരിക്കുന്ന മറ്റ് രണ്ട് യൂണിറ്റുകൾ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ആകെ ഉത്പാദനം 5600 മെഗാ വാട്ട് ആയിമാറും. മൂന്നാമത്തെയും നാലാമത്തെയും യൂണിറ്റിന്‍റെ നിർമ്മാണം 90ശതമാനം പൂർത്തിയായി. എങ്കിലു യുഎഇയുടെ ഭൂരിഭാഗം വൈദ്യുതോത്പാദനവും ഇന്ധന പ്ലാന്‍റുകളെ ആശ്രയിച്ചാണ്.
Read Also: ഇനി ദുബൈയിലേക്ക് ആഴ്ചയിൽ കൂടുതൽ വിമാനങ്ങൾ; ഞായറാഴ്ച മുതൽ കൊച്ചിയിൽ നിന്നുള്ള സർവീസുകളും വർധിക്കും
2025ഓടെ യുഎഇുടെ ആകെ ഊർജ്ജ ആവശ്യത്തിന്‍റെ 85 ശതമാനവും ആണവോർജ്ജത്തിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് നീക്കം. യുഎഇ ഇസ്രയേലുമായി സഹകരിച്ച് കൂടുതല്‍ പുനര്‍നജർ നിർമ്മിക്കാനാവുന്ന ഊർജ്ജ സംരംഭങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതിനായി ഹൈഡ്രജനുപയോഗിച്ചുള്ള ഊർജ്ജോത്പാദനത്തിന് പരീക്ഷണങ്ങളും നടത്തുന്നുണ്ട്.
2020ൽ ആണ് യുഎഇ അറബ് ലോകത്തെ ആദ്യ ആണവ നിലയമുള്ള രാജ്യമായി മാറിയത്. 2050ഓടെ പൂർണമായും മാലിന്യമുക്ത ഊർജ്ജത്തിലേക്ക് മാറുകയാണ് യുഎഇയുടെ ലക്ഷ്യം. അറബ് മേഖലയിലെ നിരവധി രാജ്യങ്ങള്‍ ആണവോർജ്ജത്തെ കൂടുതൽ ആശ്രയിക്കാൻ ഒരുങ്ങുകയാണ്. തുർക്കി 2018ൽ ആണവനിലയത്തിന്‍റെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഈജിപ്റ്റും ആവണനിലയങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA