ശിവഗിരി മഠം ഇന്ത്യയ്ക്ക് പുറത്തേക്ക് അഫിലിയേറ്റഡ് ആശ്രമ സെന്ററുകൾ ആരംഭിക്കുന്നു

ശിവഗിരി മഠത്തിന്‍റെ പോഷക സംഘടനയായ ഗുരുധര്‍മ്മപ്രചരണ സഭയാണ് ഇംഗ്ലണ്ടിൽ സെന്റർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ശിവഗിരി ബ്രഹ്മവിദ്യാലയ കനക ജൂബിലി, തീര്‍ത്ഥാടന നവതി എന്നിവയുടെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഗോളതല ആഘോഷങ്ങളുടെ ഭാഗമായി  ലണ്ടനിൽ നടക്കുന്ന വിവിധ ആഘോഷപരിപാടികള്‍ക്കും ഇതിനോടൊപ്പം തുടക്കം കുറിക്കും. 

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Apr 29, 2022, 07:13 PM IST
  • ഏപ്രിൽ 30 ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ലണ്ടനിൽ തുടക്കം കുറിക്കും.
  • ഗുരുധര്‍മ്മപ്രചരണ സഭയാണ് ഇംഗ്ലണ്ടിൽ സെന്റർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
  • ലണ്ടനിൽ നടക്കുന്ന വിവിധ ആഘോഷപരിപാടികള്‍ക്കും ഇതിനോടൊപ്പം തുടക്കം കുറിക്കും.
ശിവഗിരി മഠം ഇന്ത്യയ്ക്ക് പുറത്തേക്ക് അഫിലിയേറ്റഡ് ആശ്രമ സെന്ററുകൾ ആരംഭിക്കുന്നു

വർക്കല ശിവഗിരി മഠം മറ്റ് രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപിക്കുന്നു.  ഇന്ത്യയ്ക്ക് പുറത്ത് ശിവഗിരി മഠത്തിന്റെ അഫിലിയേറ്റഡ് ആശ്രമ സെന്ററുകൾ സ്ഥാപിക്കുകയാണ്.  ആദ്യ പടിയായി ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ശിവഗിരി മഠം ഓഫ് യുകെ സെന്ററിന്  ഏപ്രിൽ  30 ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ്  പ്രസിഡന്‍റ്  സച്ചിദാനന്ദ സ്വാമി ലണ്ടനിൽ തുടക്കം കുറിക്കും. 

ശിവഗിരി മഠത്തിന്‍റെ പോഷക സംഘടനയായ ഗുരുധര്‍മ്മപ്രചരണ സഭയാണ് ഇംഗ്ലണ്ടിൽ സെന്റർ ആരംഭിക്കുന്നതിനുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നത്. ശിവഗിരി ബ്രഹ്മവിദ്യാലയ കനക ജൂബിലി, തീര്‍ത്ഥാടന നവതി എന്നിവയുടെ ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന ആഗോളതല ആഘോഷങ്ങളുടെ ഭാഗമായി  ലണ്ടനിൽ നടക്കുന്ന വിവിധ ആഘോഷപരിപാടികള്‍ക്കും ഇതിനോടൊപ്പം തുടക്കം കുറിക്കും. 

Read Also: ദുബായിൽ ഇ-സ്കൂട്ടറുകൾക്ക് അനുമതി; സൗജന്യ പെർമിറ്റിനായി വെബ്സൈറ്റ് വഴി അപേക്ഷിക്കാം

ബ്രഹ്മവിദ്യാലയം ജൂബിലി ആഘോഷം  ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദയും തീര്‍ത്ഥാടന നവതിയാഘോഷ സെക്രട്ടറിയുമായ  ഗുരുധര്‍മ്മപ്രചരണ സഭ  സെക്രട്ടറി  സ്വാമി ഗുരുപ്രസാദും പരിപാടികൾ ഉദ്ഘാടനം ചെയ്യും. 

ആഘോഷ കമ്മിറ്റി ഭാരവാഹികളായ  മുംബൈ  മന്ദിര സമിതി ചെയര്‍മാന്‍  എം.ഐ. ദാമോദരന്‍, ആഗോള ശ്രീനാരായണ പ്രസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.കെ. മുഹമ്മദ്, ആലുംമൂട്ടില്‍ ഡോ. ശിവദാസന്‍ മാധവന്‍ ചാന്നാര്‍, ബൈജു പാലയ്ക്കല്‍,  ബിജു പെരിങ്ങത്തറ, സാജന്‍ കരുണാകരന്‍, ശശികുമാര്‍, മുന്‍ മേയറും  നിലവില്‍ കൗണ്‍സിലറുമായ ഡോ. ഓമന ഗംഗാധരന്‍, അനീഷ്  തുടങ്ങിയവര്‍ പങ്കെടുക്കും. സമ്മേളാനന്തരം  പ്രശസ്ത കലാകാരന്‍മാര്‍ ഗുരുദർശനത്തെ ആസ്പദമാക്കി അവതരിപ്പിക്കുന്ന  നൃത്ത പരിപാടികളും ഉണ്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News