Spices Health Benefits: ഈ സുഗന്ധവ്യഞ്ജനങ്ങൾ ആരോഗ്യത്തിന് മികച്ചത്! അറിയാം എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന്

  • Oct 22, 2024, 16:56 PM IST
1 /6

ഇന്ത്യൻ പാചകരീതികളിൽ സുഗന്ധവ്യഞ്ജനങ്ങൾ ഒഴിച്ചുകൂടാനാകാത്തതാണ്. വിവിധ ഭക്ഷണങ്ങളിൽ വിവിധ തരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നു. ഇവ എന്തെല്ലാം ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് അറിയാം.

2 /6

ഏലക്ക ദഹനത്തിനും ശ്വസന ആരോഗ്യത്തിനും മികച്ചതാണ്. ഭക്ഷണത്തിന് ശേഷം ഒരു ഏലക്ക ചവച്ചരച്ച് കഴിക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കും.

3 /6

ഗ്രാമ്പൂവിന് ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ദഹനം മികച്ചതാക്കാനും വയറുസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

4 /6

കുരുമുളക് പോഷകങ്ങളെ ആഗിരണം ചെയ്യാനും ഉപാപചയപ്രവർത്തനങ്ങൾ മികച്ചതാക്കാനും സഹായിക്കും.

5 /6

രക്തത്തിലെ  പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മികച്ചതാക്കാനും കറുവപ്പട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

6 /6

കുങ്കുമപ്പൂവ് ചർമ്മത്തിൻറെ ആരോഗ്യത്തിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും മികച്ചതാണ്. അൽപം കുങ്കുമപ്പൂവ് പാലിൽ കുതിർത്ത് കഴിക്കുന്നത് നല്ലതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola