Ranjini Haridas: രഞ്ജിനി ഹരിദാസിന്റെ സ്റൈലിഷ് ഫോട്ടോഷൂട്ട് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിക്കുന്നു

മലയാള ടെലിവിഷൻ രംഗത്ത് ഒരുപാട് ആരാധകരുള്ള ഒരു അവതാരകയാണ് രഞ്ജിനി ഹരിദാസ്. അവതരണ രംഗത്ത് തന്റേതായ ഒരു സ്ഥാനം കൊണ്ട് വന്ന രഞ്ജിനി കഴിഞ്ഞ 15 വർഷത്തോളമായി അവതരണ രംഗത്ത് നിറസാന്നിധ്യമാണ്. 

2000 ഫെമിന മിസ് കേരളയിൽ മിസ് കേരളയായി തിരഞ്ഞെടുക്കപ്പെട്ട രഞ്ജിനി മോഡലിംഗ് രംഗത്ത് നിന്നുമാണ് അവതാരകയായി മാറുന്നത്.  

1 /7

ഐഡിയ സ്റ്റാർ സിംഗറിൽ അവതാരകയായ ശേഷമാണ് രഞ്ജിനിയെ മലയാളികൾ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അതിന്റെ മിക്ക സീസണുകളിലും രഞ്ജിനി തന്നെയായിരുന്നു അവതാരക. 

2 /7

ഇംഗ്ലീഷ് കലർന്ന മലയാളം സംസാരിക്കുന്നത് കൊണ്ട് തന്നെ രഞ്ജിനി പലപ്പോഴും വിമർശനങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. 

3 /7

രഞ്ജിനിയ്ക്ക് നായ്ക്കളെയും ഒരുപാട് ഇഷ്ടമാണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്.

4 /7

അതും ചിലപ്പോഴൊക്കെ രഞ്ജിനിയെ ട്രോളാൻ പലരും ഉപയോഗിക്കാറുണ്ട്. ഇപ്പോഴിതാ രഞ്ജിനിയുടെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. 

5 /7

സ്റ്റൈലിഷ് ലുക്കിൽ ആരാധകരെ ശരിക്കും ഞെട്ടിച്ച രഞ്ജിനി കറുത്ത മിനി ഡ്രസ്സ് ധരിച്ചാണ് ഫോട്ടോസിന് പോസ് ചെയ്തിരിക്കുന്നത്. നിതിൻ സി നന്ദകുമാറാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്.

6 /7

ഷോഷാങ്ക് ആണ് താരത്തിന് ഫോട്ടോഷൂട്ടിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ഇട്ടിരിക്കുന്നത്. 

7 /7

ഉറ്റ സുഹൃത്ത് ഗായിക രഞ്ജിനി ജോസ്, നടി ശ്വേതാ മേനോൻ തുടങ്ങിയവരും ചിത്രങ്ങൾക്ക് കമന്റ് ഇട്ടിട്ടുണ്ട്. വിവാഹം ഉടനുണ്ടാകുമെന്ന് ചില സൂചനകൾ കാമുകനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് രഞ്ജിനി സൂചിപ്പിച്ചിരുന്നു.

You May Like

Sponsored by Taboola