Aparna Thomas: പുത്തൻ ഫോട്ടോഷൂട്ടുമായി അപർണ തോമസ്, ചിത്രങ്ങൾ കാണാം

സൂര്യ ടിവിയിലെ പാട്ടുപെട്ടി എന്ന മ്യൂസിക് ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് അപർണ തോമസ്. 

 

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ താരത്തിന് നിരവധി ആരാധകരാണ് ഇപ്പോൾ ഉള്ളത്. അപർണ തോമസ് എന്ന യൂട്യൂബ് ചാനലിലൂടെയും താരം നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് 

1 /6

സോഷ്യൽ മീഡിയയുടെ മനംകവർന്ന് അപർണയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എറണാകുളത്തെ ക്രൗൺ പ്ലാസയിൽ വച്ചാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. 

2 /6

മനോഹരമായ പൂക്കൾ കൊണ്ട് തീർത്ത പശ്ചാത്തലത്തിലാണ് ഫോട്ടോഷൂട്ട് ഒരുക്കിയിരിക്കുന്നത്. ഇതിനുമുമ്പും നിരവധി ഫോട്ടോഷൂട്ടുകൾ നടത്തി താരം വാർത്തകളിലും സോഷ്യൽ മീഡിയയിലും ഇടം കണ്ടെത്തിയിട്ടുണ്ട്.

3 /6

Zee Keralam അവതാരകൻ ജീവയാണ് അപർണയുടെ ഭർത്താവ്. സരിഗമപ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജീവ കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് അപർണയും സി കേരളത്തിൽ സജീവമായിരുന്നു. ഇരുവരുടെയും അവതരണശൈലി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായിരുന്നു.   

4 /6

ഷോയിൽ സജീവമായപ്പോഴും അപർണ യൂട്യൂബ് ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമായിരുന്നു. പിന്നീട് അപർണ്ണയുടെ യൂട്യൂബ് ചാനലിൽ ജീവയും എത്തിത്തുടങ്ങിയതോടെ സബ്സ്ക്രൈബ്ർസിന്റെ എണ്ണം വർദ്ധിച്ചു.

5 /6

ഇപ്പോൾ നാലു ലക്ഷത്തിലധികം സബ്സ്ക്രൈബർസ് ആണ് ചാനലിൽ ഉള്ളത്.   

6 /6

ഇൻസ്റ്റഗ്രാമിൽ വളരെയധികം സജീവമായ താരങ്ങൾ പങ്കുവയ്ക്കാറുള്ള ഫോട്ടോഷൂട്ടുകൾ എല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് ശ്രദ്ധേയമാകാറ്. മിക്കപ്പോഴും ഗ്ലാമറസ് ലുക്കിലാണ് താരങ്ങൾ എത്താറുള്ളത്

You May Like

Sponsored by Taboola