Special Alignment of Saturn and Venus: ശനിയും ശുക്രനും പരസ്പരം മിത്രഭാവം പുലര്‍ത്തുന്ന ഗ്രഹങ്ങളാണ്. ശുക്രന്‍ ഭാഗ്യത്തിന്റെ കാരണഭൂതനും ശനി ന്യായത്തിന്റെ കാരണഭൂതനുമാണെന്നാണ് പറയപ്പെടുന്നത്.
ശനി നിലവില്‍ കുംഭം രാശിയിലാണ്. 2025ല്‍ ശനി രാശിമാറും. ശുക്രന്‍ നിലവില്‍ മകരം രാശിയിലാണ്. ഡിസംബര്‍ 5ന് വൈകിട്ട് 7.7ന് ഈ രണ്ട് ഗ്രഹങ്ങളും പരസ്പരം 45 ഡിഗ്രി കോണളവില്‍ വന്നുചേരുമെന്നാണ് ജ്യോതിഷത്തിൽ പറയുന്നത്. ഇതിനെയാണ് അര്‍ദ്ധകേന്ദ്ര ദൃഷ്ടി എന്ന് പറയുന്നത്. ജ്യോതിഷത്തിലെ ഈ സവിശേഷ യോഗത്തിലൂടെ ആര്‍ക്കൊക്കെയാണ് നേട്ടങ്ങളുണ്ടാകുകയെന്ന് നോക്കാം.
അര്‍ദ്ധകേന്ദ്ര യോഗ കാലയളവിൽ മേടം രാശിക്കാർക്ക് എല്ലാ കാര്യത്തിലും വിജയമുണ്ടാകും. മുടങ്ങിക്കിടന്ന ജോലികളെല്ലാം പൂർത്തിയാക്കാൻ സാധിക്കും. അപ്രതീക്ഷിതമായ ധനലാഭമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലിയുമായി ബന്ധപ്പെട്ട് ചെയ്യുന്ന യാത്രകൾ നേട്ടമുണ്ടാക്കും. ബിസിനസിൽ ലാഭമുണ്ടാകും.
കന്നി രാശിക്കാർക്ക് അര്‍ദ്ധകേന്ദ്രയോഗം വളരെ ഗുണകരമാണ്. ഏറെ നാളുകളായി അലട്ടിയിരുന്ന മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളില്‍ മാറിക്കിട്ടും. കരിയറിൽ ഉയർച്ചയുണ്ടാകും. പുതിയ ജോലി ലഭിച്ചേക്കാം. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക ലാഭമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യം തൃപ്തികരമാകും.
മകരം രാശിക്കാർക്ക് ഈ കാലയളവിൽ സവിശേഷമായ നേട്ടങ്ങൾ ലഭിക്കും. യാത്രകൾ നിരവധി ചെയ്യാൻ അവസരമുണ്ടാകും. കരിയറിൽ വലയ പുരോഗതി കൈവരിക്കാൻ സാധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷം നിറയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)